ലോക ശ്രദ്ധ നേടുന്ന പ്രഖ്യാപനങ്ങളുമായി ലുലു; 50 % ഡിസ്ക്കൗണ്ട് ഒക്കെ ചെറുത്, വരാൻ പോകുന്നത് വമ്പൻ പദ്ധതികൾ

കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട് ആണ് തുറക്കുക. കൂടാതെ,  തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ എട്ടിടങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കും.

lulu group announcements that get world attention 50 percent off sale and new malls btb

കൊച്ചി: കേരളത്തെ അടിമുടി മാറ്റുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി ലുലു. കഴിഞ്ഞ മാസം പാലക്കാട് ലുലുമാൾ പ്രവർത്തനം ആരംഭിച്ചിരുന്നു. കേരളത്തില്‍ കൂടുതല്‍ ലുലു മാളുകള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ് ലുലു. കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട് ആണ് തുറക്കുക. കൂടാതെ,  തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ എട്ടിടങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കും. കേരളത്തിനു പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം നോയിഡയിൽ തുടങ്ങുമെന്നും എം എം യൂസഫലി പ്രഖ്യാപിച്ചിട്ടുണ്ട്. 

പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജങ്ഷനിലാണ് പുതിയ ലുലുമാൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തത്. പാലക്കാട്ടെ കാർഷിക മേഖലക്ക് ലുലുമാൾ കരുത്താകുമെന്നും അധികൃതർ അവകാശപ്പെട്ടു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് പ്രധാന ആകർഷണം. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും പ്രത്യേകതയാണ്. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകും.

ഇതിനിടെ ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ടുകളുമായി ഷോപ്പിങ്ങ് മാമാങ്കത്തിന് ജനുവരി  ലുലുവിൽ തുടക്കമായിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ 41 മണിക്കൂർ നീളുന്ന ഷോപ്പിങ്ങ് മാമാങ്കമാണ് ലുലു മുന്നോട്ടുവച്ചിരിക്കുന്നത്. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ്. ശനിയാഴ്ച രാവിലെ 9 മണി മുതൽ എട്ടാം തീയതി പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും. ബ്രാൻഡഡ് ശേഖരങ്ങൾ അടക്കം നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ലുലു ഓൺ സെയിലിന്റെ ഭാഗമായാണ് ഈ വമ്പൻ ഓഫറുകൾ.

ലോകം ശ്രദ്ധിക്കുന്ന തീരുമാനവുമായി കെഎസ്ആർടിസി, നാളെ പരസ്യം നൽകും; സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios