ട്രെയിൻ ടിക്കറ്റുകൾ നഷ്ടപ്പെട്ടോ; ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

ടിക്കറ്റ് നഷ്ടമായെന്ന പേടി വേണ്ട. കീറിയതോ നഷ്ടപ്പെട്ടതോ ഒക്കെയായ ടിക്കറ്റുകൾക്ക് ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റു ലഭിക്കാൻ എത്ര രൂപ നൽകണം

lost your train ticket how to get duplicate one apk

ട്രെയിൻ യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ട്രെയിൻ യാത്ര നടത്തുമ്പോൾ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശനത്തിന് പരിഹാരം കൊണ്ടിരിക്കുകയാണ് ഐആർസിടിസി. അതായത് യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ബദൽ മാർഗം ഉണ്ട്. പഴയ ടിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിനായി യാത്രക്കാർ ഒരു നിശ്ചിത തുക റെയിൽവേക്ക് നൽകണം.

ALSO READ: 2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റാം? പരിഭ്രാന്തി വേണ്ട, മാർഗങ്ങൾ അറിയാം

റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഒരു വ്യക്തി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ, സെക്കൻഡ്, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയ്ക്കും മറ്റെല്ലാ ക്ലാസുകൾക്കും 100 രൂപയ്ക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഇന്ത്യൻ റെയിൽവേ നൽകും. റിസർവേഷൻ ചാർട്ട് ഹാജരാക്കിയതിന് ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യുകയാണെന്നുണ്ടെങ്കിൽ യഥാർത്ഥ ടിക്കറ്റിന്റെ വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഇതെല്ലം കൺഫേം ആയ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമുള്ളൂ. 

ALSO READ: അക്കൗണ്ട് ലോക്ക് ആയെന്ന് സന്ദേശം ലഭിച്ചോ; ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ജാഗ്രതയെന്ന് എസ്ബിഐ

അതായത് റിസർവേഷൻ ടിക്കറ്റുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, നിരക്കിന്റെ 25 ശതമാനം നൽകി ഇന്ത്യൻ റെയിൽവേയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകാം.എന്നാൽ വെയിറ്റിംഗ് ലിസ്റ്റിലെ നഷ്‌ടപ്പെട്ട ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകാനാവില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാത്രമല്ല, കീറിപ്പോയതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ ഒരു ട്രെയിൻ ടിക്കറ്റിന് റീഫണ്ടിന് അർഹതയുണ്ട്. അതേസമയം റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം നഷ്‌ടമായ ടിക്കറ്റുകൾക്ക്  ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകരുതെന്ന് റെയിൽവേ അറിയിച്ചു.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നൽകിയാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios