റെക്കോർഡ് ഉയരത്തിൽ എൽഐസി ഓഹരി വില; വിപണി മൂല്യം 7.34 ലക്ഷം കോടി രൂപയിൽ

1190 രൂപയിലാണ് ഇന്ന് എൽഐസി ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എൽഐസിയുടെ വിപണി മൂല്യം 7.34 ലക്ഷം കോടി രൂപയിലെത്തി.  

LIC share at record high m-cap hits Rs 7.56 trn post 39% rally in CY24

പ്രാഥമിക ഓഹരി വിൽപന 904 രൂപയ്ക്ക്, പിന്നീട് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി 534 രൂപ വരെ ഓഹരി വില കുത്തനെ ഇടിയുന്നു. ഇപ്പോഴിതാ ഓഹരി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പറഞ്ഞു വരുന്നത് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  ഓഹരികളെ കുറിച്ചുതന്നെ. 1190 രൂപയിലാണ് ഇന്ന് എൽഐസി ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എൽഐസിയുടെ വിപണി മൂല്യം 7.34 ലക്ഷം കോടി രൂപയിലെത്തി.  സെൻസെക്സിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ കമ്പനിയായി  എൽഐസി മാറി. ലിസ്റ്റുചെയ്ത പൊതുമേഖലാ  കമ്പനികളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി എന്ന പദവിയും എൽഐസിക്ക് ലഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ്  എൽഐസിക്ക് മുന്നിലുള്ളത്. ഈ വർഷം ഇതുവരെ എൽഐസി ഓഹരി വില ബിഎസ്ഇയിൽ 39.2 ശതമാനം ആണ് ഉയർന്നത്.

2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എൽഐസി അറ്റാദായത്തിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.  9,544 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.  കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 683 കോടി രൂപയായിരുന്നു.  അറ്റാദായം 14 മടങ്ങാണ് വർധിച്ചത്. ഇതിനുപുറമെ കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,68,881 കോടി രൂപയായിരുന്നത് 1,88,749 കോടി രൂപയായി ഉയർന്നു. ഇതോടെ, ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം 98,363 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 98,352 കോടി രൂപയായിരുന്നു.  

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

Latest Videos
Follow Us:
Download App:
  • android
  • ios