ഇന്ത്യയുടെ അഭിമാനം; 1.84 ലക്ഷം കോടിയുടെ പുതിയ പ്രീമിയം നേടി എൽഐസി

564 ബില്യൺ പുതിയ പ്രീമിയം കഴിഞ്ഞ വർഷം നേടിയെന്ന് എൽഐസി വ്യക്തമാക്കി.

LIC earns 1.84 trillion rupees in new premium

ദില്ലി: ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ് ഇൻഷുറസ് സ്ഥാപനങ്ങളിലൊന്നാണ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 2020-21 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കമ്പനിയിലേക്ക് പുതുതായി വന്ന പ്രീമിയം 1.84 ലക്ഷം കോടിയുടേതാണ്.

അതേസമയം കമ്പനി ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ച സാമ്പത്തിക വർഷം കൂടിയാണ് കഴിഞ്ഞത്. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ തവണ 1.77 ലക്ഷം കോടിയിൽ നിന്ന് 1.84 ലക്ഷം കോടിയിലേക്ക് പുതിയ പ്രീമിയം ഉയർന്നു.

564 ബില്യൺ പുതിയ പ്രീമിയം കഴിഞ്ഞ വർഷം നേടിയെന്ന് എൽഐസി വ്യക്തമാക്കി. 2.10 കോടി പോളിസികളാണ് കഴിഞ്ഞ വർഷം വിൽക്കാനായത്. ഇതോടെ ഇൻഷുറൻസ് വിപണിയിൽ 66.18 ശതമാനം ഓഹരിയും തങ്ങളുടേതാണെന്നും പൊതുമേഖലാ സ്ഥാപനം അവകാശപ്പെട്ടു.

പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവ വഴി 1.27 ലക്ഷം കോടിയാണ് എൽഐസിക്ക് കിട്ടിയത്. എന്നാൽ ലഭിച്ച ആകെ പ്രീമിയം തുക എത്രയെന്നോ, പുതുക്കിയ പ്രീമിയം എത്രയെന്നോ എൽഐസി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 345469 ഏജന്റുമാരെ എൽഐസി ചേർത്തു. ഇതോടെ ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷമായി.

Latest Videos
Follow Us:
Download App:
  • android
  • ios