സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല; പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി.

പങ്കാളിത്ത  പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. പുതിയ പെൻഷൻ പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി. 

kerala budget 2024 change in participatory pension of government employees a new plan will be considered

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. സമയബന്ധിതമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിനിടെയാണ് ധമന്ത്രിയുടെ വിശദീകരണം. പങ്കാളിത്ത  പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

മറ്റ് സംസ്ഥാനങ്ങൾ അവതരിപ്പിച്ച പുതിയ പദ്ധതി പഠിക്കും. തുടർന്ന് പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം സാമൂഹ്യ സുരക്ഷ പെൻഷൻ  സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക. 

Latest Videos
Follow Us:
Download App:
  • android
  • ios