ഇങ്ങനെയൊരു തുലാഭാരം ലോകം കണ്ടിട്ടില്ല, ​ഗിന്നസ് ബുക്കിലും ഇടം നേടി, ആനയുടെ തൂക്കത്തിൽ 10 രൂപ നാണയങ്ങൾ! 

തുലാഭാരത്തിന് 10 രൂപ നാണയങ്ങൾ നിറച്ച 376 ചാക്കുകളാണ് ഉപയോഗിച്ചതെന്ന് സംഘാടക സമിതി അംഗം ചന്ദ്രശേഖർ ഗോകാക് പറഞ്ഞു.

Karnataka seer and mutt jumbo weighed together in RS 10 coins prm

ഹുബ്ബള്ളി: ​ഗിന്നസ് ബുക്കിൽ ഇടം നേടി കർണാടകയിലെ തുലാഭാരം. ഹുബ്ബള്ളിയിലെ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു ഏവരെയും അമ്പരിപ്പിച്ച തുലാഭാരം. ഷിർഹട്ടിയിലെ ഭവൈഖ്യത സൻസ്ഥാൻ മഹാപീഠം വ്യാഴാഴ്ച  ദർശകൻ ഫക്കീർ സിദ്ധരാമൻ മഹാസ്വാമിജിയുടെയും മഠത്തിലെ ചാമ്പിക എന്ന ആനയുടെയും തുലാഭാരമാണ് ഒരേ ദിവസം നടത്തിയത്. സിദ്ധരാമൻ്റെ 75-ാം ജന്മദിനവും ചമ്പിക്കയുടെ മഠത്തിലെ സേവനത്തിൻ്റെ 60-ാം വർഷികവും പ്രമാണിച്ചായിരുന്നു തുലാഭാരം.

മഠാധിപതി സിദ്ധരാമൻ മഹാസ്വാമിജി സ്വർണം പൂശിയ ഹൗഡയിൽ (ആനയുടെ പുറത്ത് ഇരിക്കാൻ രൂപകൽപന ചെയ്ത പല്ലക്ക് പോലുള്ള സംവിധാനം) ഇരുന്ന് ഒരുവശത്തും 10 രൂപ നാണയങ്ങളുമാണ് തുലാഭാരം നടത്തിയത്. 44 അടി നീളവും 30 അടി ഉയരവും 20 അടി വീതിയുമുള്ള ഹൗഡയുടെയും ആനയുടെയും മഠാധിപതിയുടെയും ഭാരം  5,555 കിലോയായിരുന്നു. മറുവശത്ത് തത്തുല്യ ഭാരത്തിന് 10 രൂപയുടെ നാണയങ്ങളും ഉപയോ​ഗിച്ചു. തുലാഭാരത്തിന് 10 രൂപ നാണയങ്ങൾ നിറച്ച 376 ചാക്കുകളാണ് ഉപയോഗിച്ചതെന്ന് സംഘാടക സമിതി അംഗം ചന്ദ്രശേഖർ ഗോകാക് പറഞ്ഞു.

'3 ദിവസം മുമ്പ് വിളിച്ചു, ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് പറഞ്ഞു'; ഭാ​​ഗ്യവാനെക്കുറിച്ച് ഏജന്‍റ് 

73,40,000 രൂപ വിലമതിക്കുന്ന നാണയങ്ങളാണ് ഉപയോ​ഗിച്ചത്. റിസർവ് ബാങ്കിൽ നിന്നാണ് ഇത്രയും നാണയങ്ങൾ കൊണ്ടുവന്നത്. മന്ത്രിമാരായ എച്ച്‌കെ പാട്ടീൽ, എംബി പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി, ബിജെപി സംസ്ഥാന ഘടകം പ്രസിഡൻ്റ് ബി വൈ വിജയേന്ദ്ര തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios