ജോക്കി വീണ്ടും നഗരങ്ങളിലേക്ക്; അടിവസ്ത്ര കമ്പനിയുടെ തീരുമാനത്തിന് പിന്നലെന്ത്?
സിറ്റികളിൽ ആളുകൾ കുറഞ്ഞപ്പോൾ ചെറുപട്ടണങ്ങളിലേക്ക് ശ്രദ്ധ തിരിച്ച ജോക്കി, നഗരങ്ങളിലേക്ക് ആളുകൾ തിരിച്ചെത്തുമ്പോൾ ജോക്കിയും തിരിച്ചുവരുന്നു.
വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങി പ്രീമിയം ഇന്നർവെയർ ബ്രാൻഡായ ജോക്കി. മെട്രോ സിറ്റികൾക്ക് പുറത്തേക്ക് നിരവധി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്ന ജോക്കി, ഡിമാന്റുകൾ കുറഞ്ഞതോടെ ഇവയെല്ലാം വെട്ടി കുറയ്ക്കുകയാണ്. എന്നാൽ കമ്പനികൾ വർക്ക് ഫ്രം ഹോം പിൻവലിക്കുകയും ആളുകൾ എല്ലാ തരത്തിലും പഴയരീതിയിലേക്ക് എത്തുകയും ചെയ്തതോടെ ജോക്കി നഗരങ്ങളിൽ പുതിയ വിതരണ ശൃംഖല ആരംഭിക്കുകയാണ്.
കോവിഡിന് മുൻപ് സിറ്റികളിൽ ജോക്കി ഉത്പന്നങ്ങൾ വൻ തോതിൽ വിറ്റുപോയിരുന്നു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജോക്കിക്ക് വലിയ ഡിമാൻഡ് ആണുള്ളത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം വർക്ക് ഫ്രം ഹോം തുടരാൻ കമ്പനികൾ നിരബന്ധിതരായപ്പോൾ ജോക്കി പുതിയ തന്ത്രം പ്രയോഗിച്ചു. നഗരങ്ങളിൽ നിന്നും വിട്ട് ചെറുപട്ടണങ്ങളിലേക്ക് ഷോപ്പുകൾ ആരംഭിച്ചു. ഇതിനു കാരണം ആളുകളെല്ലാം നഗരങ്ങളിൽ നിന്ന് പിൻവാങ്ങിയതായിരുന്നു.
ALSO READ: സെമിഫൈനലിൽ അനുഷ്കയുടെ കിടിലൻ ഔട്‍ഫിറ്റ്; വില കേട്ട് ഞെട്ടി ആരാധകർ
ഉദാഹരണത്തിന്, കോവിഡിന് ശേഷമുള്ള മൂന്ന് വർഷത്തിനുള്ളിൽ, കമ്പനി അതിന്റെ എക്സ്ക്ലൂസീവ് ഷോറൂമുകളുടെ എണ്ണം 770 ൽ നിന്ന് 1,372 ആയും റീട്ടെയിലർ നെറ്റ്‌വർക്ക് 67,000 ൽ നിന്ന് 1.2 ലക്ഷമായും ഉയർത്തി. .
ഇപ്പോൾ ആളുകൾ നഗരങ്ങളിലേക്ക് തിരിച്ചുവരാൻ തുടങ്ങിയപ്പോൾ ജോക്കി വിദൂര നഗരങ്ങളിൽ അതിന്റെ സാന്നിധ്യം കുറച്ച് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ കമ്പനി അതിന്റെ റീട്ടെയിൽ ശൃംഖല 2,300 ആയി ചുരുക്കി. ഈ ഔട്ട്‌ലെറ്റുകൾ വലിയ ലാഭം അല്ലാത്തതിനാൽ തന്നെ അവസാനിപ്പിക്കുന്നതിന് കമ്പനിക്ക് നഷ്ടം ഇല്ലെന്ന് മാനേജിംഗ് ഡയറക്ടർ വിഎസ് ഗണേഷ് പറഞ്ഞു. മാർക്കറ്റുകൾ വെട്ടിക്കുറയ്ക്കാനല്ല, കടകളുടെ എണ്ണം കുറയ്ക്കാൻ ജോക്കി ആലോചിക്കുന്നതെന്നും ഗണേഷ് പറഞ്ഞു.
കമ്പനി വിൽക്കുന്ന പ്രീമിയം വിലയുള്ള ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് ഗണ്യമായി കുറയുന്നതിനിടയിലാണ് പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നത്