മുകേഷ് അംബാനിയുടെ സ്വത്തിനേക്കാൾ ഇരട്ടി; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ ആസ്തി എത്ര?

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായുള്ള മസ്‌കിൻ്റെ ഒമ്പത് മാസത്തിലേറെ നീണ്ട ഭരണത്തിന് അവസാനമായി. ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി തിരിച്ചുപിടിച്ച്  ജെഫ് ബെസോസ്

Jeff Bezos Dethrones Elon Musk In Billionaire Battle To Become World's Richest Person Again

ടെസ്‌ല സിഇഒ എലോൺ മസ്‌കിനെ  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി തിരിച്ചുപിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായുള്ള മസ്‌കിൻ്റെ ഒമ്പത് മാസത്തിലേറെ നീണ്ട ഭരണത്തിന് ഇതോടെ അവസാനമായി.

ഇന്നലെ ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 7.2 ശതമാനം ഇടിഞ്ഞിരുന്നു. ഇത് മസ്കിന് വലിയ തിരിച്ചടിയായി. ഈ ഇടിവ് മസ്‌കിൻ്റെ ആസ്തിയിൽ വലിയ കുറവാണു ഉണ്ടാക്കിയത്. ടെസ്‌ലയുടെ ഓഹരി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ, ജെഫ് ബെസോസ്, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഒരിക്കൽ കൂടി നേടി. മസ്‌കിൻ്റെ 197.7 ബില്യൺ ഡോളറിനെ മറികടന്ന് ബെസോസിൻ്റെ സമ്പത്ത് ഇപ്പോൾ 200.3 ബില്യൺ ഡോളറാണ്. അതായത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസിന്റെ ആസ്തി 16 ലക്ഷം കോടി രൂപയാണ്. 

ലോകത്തിലെ ഏറ്റവും ധനികരായ 10 വ്യക്തികൾ ആരൊക്കെയാണ്? 

1. ജെഫ് ബെസോസ്  200 ബില്യൺ യുഎസ് ഡോളർ 
2. ഇലോൺ മസ്‌ക് 198 ബില്യൺ യുഎസ് ഡോളർ 
3. ബെർണാഡ് അർനോൾട്ട് 197  ബില്യൺ യുഎസ്  ഡോളർ 
4. മാർക്ക് സക്കർബർഗ്  179 ബില്യൺ യുഎസ്  ഡോളർ 
5. ബിൽ ഗേറ്റ്‌സ് 150 ബില്യൺ യുഎസ്  ഡോളർ 
6. സ്റ്റീവ് ബാൽമർ 143 ബില്യൺ യുഎസ്  ഡോളർ 
7. വാറൻ ബഫറ്റ് 133 ബില്യൺ യുഎസ്  ഡോളർ 
8. ലാറി എലിസൺ 129 ബില്യൺ യുഎസ്  ഡോളർ 
9. ലാറി പേജ്  122 ബില്യൺ യുഎസ്  ഡോളർ 
10. സെർജി ബ്രിൻ  116 ബില്യൺ യുഎസ്  ഡോളർ 
11. മുകേഷ് അംബാനി 114  ബില്യൺ യുഎസ്  ഡോളർ 

Latest Videos
Follow Us:
Download App:
  • android
  • ios