വീണ്ടും ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം; 12 ശതമാനത്തിന്റെ വർധനവ്

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് നാലാം തവണയാണ് ,പ്രതിമാസ മൊത്ത ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 മെയ് മാസത്തിൽ മൊത്തം ജിഎസ്ടി സമാഹരണം 1,57,090 കോടി രൂപയായിരുന്നു.

Indias GST revenue collection for June rises 1.61 lakh crore apk

ദില്ലി: ജൂണിൽ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1,61,497 കോടി രൂപ. കഴിഞ്ഞ വർഷം ജൂണിലെ ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. 1.44 ലക്ഷം കോടി രൂപയായിരുന്നു 2022 ജൂണിൽ രാജ്യത്തെ ജിഎസ്ടി വരുമാനം. 

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് നാലാം തവണയാണ് ,പ്രതിമാസ മൊത്ത ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 മെയ് മാസത്തിൽ മൊത്തം ജിഎസ്ടി സമാഹരണം 1,57,090 കോടി രൂപയായിരുന്നു.

ALSO READ: ഒരു കാർ പെയിന്റ് ചെയ്യാൻ ഒരു കോടി! മുകേഷ് അംബാനി വാങ്ങിയ ആഡംബര കാറിന്റെ പ്രത്യേകത

2023 ജൂണിലെ മൊത്തം ജിഎസ്ടി വരുമാനം 1,61,497 കോടി രൂപയാണ്, അതിൽ  കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയുമാണ്.കൂടാതെ സംയോജിത ജിഎസ്ടി 80,292 കോടി രൂപയുമാണ് . ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 39,035 കോടി രൂപ ഉൾപ്പെടെയുള്ള കണക്കാണിത്. മാത്രമല്ല  ഇറക്കുമതിയിൽ നിന്നും സമാഹരിച്ച 1,028 കോടി രൂപ ഉൾപ്പെടെ സെസ് 11,900 കോടി രൂപയാണെന്നും  ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

2017 ജൂലൈ 1 ന് ജിഎസ്ടി സംവിധാനം നിലവിൽ വന്നതിന് ശേഷം ഇത് നാലാം തവണയാണ് ജിഎസ്ടിയുടെ മൊത്തം കളക്ഷൻ 1.60 ലക്ഷം കോടി കടക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ   ആദ്യ പാദത്തിലെ പ്രതിമാസ മൊത്ത ജിഎസ്ടി 1.10 ലക്ഷം കോടി രൂപയും,  22--23 സാമ്പത്തിക വർഷത്തിലേത് 1.51 ലക്ഷം കോടി രൂപയുമാണ്. ജൂൺ മാസത്തിൽ,സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള  ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം  കഴിഞ്ഞ വർഷം ഇതേ മാസത്തെ  അപേക്ഷിച്ച്  18 ശതമാനം കൂടുതലാണെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ: ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്

Latest Videos
Follow Us:
Download App:
  • android
  • ios