കടലാസ് വിലയില്ലാതെ പാക് പാസ്പോർട്ട്, സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ; ലോകത്തെ ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിൻറെ

ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഈ രാജ്യങ്ങളുടെ

India ranks at THIS position in world's most powerful passport 2024 list

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്ത്. ഹെൻലി പാസ്‌പോർട്ട് സൂചിക 2024 അനുസരിച്ച്, ഇത്തവണ 6 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്.ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. പട്ടികയിൽ രണ്ടാമത് ദക്ഷിണ കൊറിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ്, ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം.

 മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്‌സ് എന്നിവയാണ്,  192 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ ഈ പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശിക്കാം. 191 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ബ്രിട്ടൻ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ബ്രിട്ടൻ  ആറാം സ്ഥാനത്തായിരുന്നു. പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. ഇന്ത്യയുടെ    പാസ്‌പോർട്ട് വഴി വിസയില്ലാതെ നിലവിൽ 62 സ്ഥലങ്ങൾ സന്ദർശിക്കാം. തായ്‌ലൻഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.   85 ലക്ഷ്യസ്ഥാനങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കുന്നതിന് സാധിക്കുന്ന ചൈന 62-ാം സ്ഥാനത്തുണ്ട്.  

 ഇന്ത്യയ്‌ക്കൊപ്പം ഉസ്‌ബെക്കിസ്ഥാനും 80-ാം സ്ഥാനത്താണ്. ബാർബഡോസ്, ഫിജി, ഭൂട്ടാൻ, മാലിദ്വീപ്, ടോഗോ, സെനഗൽ തുടങ്ങിയ 62 രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ  സന്ദർശിക്കാം. ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിൽ വിസയില്ലാതെ 1 ആഴ്ച മുതൽ 3 മാസം വരെ താമസിക്കാം. 2023ൽ 83-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 3 സ്ഥാനം മെച്ചപ്പെടുത്തി ആണ് 80-ാം റാങ്ക് കരസ്ഥമാക്കിയത്.

ഏറ്റവും ദുർബലമായ പട്ടികയിൽ, അഫ്ഗാനിസ്ഥാനാണ്   ഒന്നാം സ്ഥാനത്ത്.  ദുർബലമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാന്റെ പാസ്‌പോർട്ട് നാലാം സ്ഥാനത്തുണ്ട്.   യെമനെക്കാൾ പിന്നിലാണ് പാക്കിസ്ഥാന്റെ സ്ഥാനം.    സിറിയയുടെയും ഇറാഖിന്റെയും പാസ്‌പോർട്ടുകൾ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്താണ്.   ഇതിന് പുറമെ നേ

Latest Videos
Follow Us:
Download App:
  • android
  • ios