റുപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ പേയ്‌മെന്റുകളുമായി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി അനായാസമായി ലിങ്ക് ചെയ്യാനും ഓൺലൈനിലും ഓഫ്‌ലൈനിലും   ഇടപാടുകൾ നടത്താനും സാധിക്കും

ICICI Bank allows UPI payments via RuPay credit cards

പഭോക്താക്കളുടെ പേയ്‌മെന്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഐസിഐസിഐ ബാങ്ക് അതിന്റെ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ ഇടപാടുകളുമായി സംയോജിപ്പിക്കുന്നു. ഇതോടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി അനായാസമായി ലിങ്ക് ചെയ്യാനും ഓൺലൈനിലും ഓഫ്‌ലൈനിലും   ഇടപാടുകൾ നടത്താനും സാധിക്കും. ഷോപ്പിംഗ്,  ബിൽ പേയ്‌മെന്റുകൾ, പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകൾ വഴിയുള്ള പേയ്‌മെന്റുകൾ എന്നിവ പോലുള്ള ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.

 ALSO READ: 9,760 കോടിയുടെ നോട്ടുകൾ എവിടെ? 2000 ത്തിന്റെ നിയമപരമായ മൂല്യം തുടരുമെന്ന് ആർബിഐ

ഐസിഐസിഐ ബാങ്ക്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് റുപേ ക്രെഡിറ്റ് കാർഡുകളിൽ യുപിഐ ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ ഇടപാടുകൾക്കായി യുപിഐയുമായി ലിങ്ക് ചെയ്യാം.

 ALSO READ: 'നൂറ്റാണ്ടിന്റെ കല്യാണം'; ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം ഇതാണ്

ഉപഭോക്താക്കൾക്ക് മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്യാനും ഐ മൊബൈൽ ഉൾപ്പെടെയുള്ള ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചും പേയ്‌മെന്റുകൾ നടത്താനും സാധിക്കും .ഇതിനായി ഐ മൊബൈൽ  ആപ്പ് തുറക്കുക. ആപ്പ് മെനുവിലെ 'UPI പേയ്‌മെന്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി, 'മാനേജ്' ഓപ്ഷൻ നോക്കി അതിൽ ക്ലിക്ക്  ചെയ്യുക. 'മാനേജ്' വിഭാഗത്തിൽ, 'മൈ പ്രൊഫൈൽ' ക്ലിക്ക് ചെയ്യുക. 'മൈ പ്രൊഫൈലിൽ', 'പുതിയ UPI ഐഡി സൃഷ്‌ടിക്കുക' എന്ന ഓപ്‌ഷനിൽ ക്ലിക്ക്  ചെയ്യുക. പേയ്‌മെന്റ് രീതിയായി 'RuPay ക്രെഡിറ്റ് കാർഡ്' തിരഞ്ഞെടുക്കുക. ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന യുപിഐ ഐഡി തിരഞ്ഞെടുത്ത് 'പ്രോസീഡ്' ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios