എസ്ബിഐ ഉപഭോക്താക്കളാണോ? കെവൈസി പുതുക്കാം യോനോ വഴി

കെവൈസി പുതുക്കുന്നതിന് ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും അടുത്തുള്ള ഏത്  എസ്ബിഐ ശാഖയും സന്ദർശിക്കാം

How to update SBI KYC through YONO

സ്ബിഐ ഉപഭോക്താക്കളാണോ? എങ്കിൽ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും അടുത്തുള്ള ഏത്  എസ്ബിഐ ശാഖയും സന്ദർശിക്കാം. അല്ലെങ്കിൽ എസ്ബിഐയുടെ യോനോ ആപ്പ് വഴിയും കെവൈസി വിവരങ്ങൾ നൽകാം. 

യോനോ ആപ്പ്  വഴി കെവൈസി  എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

എസ്ബിഐ ഉപഭോക്താക്കൾക്ക് മാത്രമാണ് യോനോ ആപ്പ്  വഴി കെവൈസി പുതുക്കാൻ കഴിയുക. 
 
ഘട്ടം 1: MPIN/userid പാസ്‌വേഡ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് യോനോ ആപ്പിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: ഹോം സ്‌ക്രീനിൽ മുകളിൽ ഇടതുവശത്തുള്ള മെനുവിലെ സേവന അഭ്യർത്ഥനയിലേക്ക് പോകുക (കെവൈസി  അപ്‌ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കൾക്ക് മാത്രമേ ഈ മെനു ലഭ്യമാകൂ).
ഘട്ടം 3: അപ്ഡേറ്റ് കെവൈസി ഐക്കണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: പ്രൊഫൈൽ പാസ്‌വേഡ് നൽകി സമർപ്പിക്കുക
ഘട്ടം 5: വിലാസം പരിശോധിക്കുക
തൊഴിൽ വിവരങ്ങൾ ആവശ്യമെങ്കിൽ അപ്ഡേറ്റ് ചെയ്യുക
വരുമാന വിവരങ്ങൾ  അപ്ഡേറ്റ് ചെയ്യുക 
വിലാസ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക 
അണ്ടർടേക്കിംഗ് ബോക്സിൽ ടിക്ക് ചെയ്ത് അടുത്ത ബട്ടൺ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അയച്ച ഒടിപി നൽകുക. സമർപ്പിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios