'സ്വകാര്യത മുഖ്യം'; ഗൂഗിൾ പേയിൽ നിന്ന് ഇടപാടുകളുടെ ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം
ഗൂഗിൾ പേയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളുടെയും സൂക്ഷ്‌മമായ റെക്കോർഡ് സൂക്ഷിക്കുന്നതാണ് ഗൂഗിൾ പേയുടെ സവിശേഷത. എന്നാൽ പണമിടപാടുകളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താൾ അത് ഡിലീറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്.
ഡിജിറ്റൽ പണമിടുകളെയാണ് ഇന്ന് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇതിനിടയിൽ വ്യക്തിഗത ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരികയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, എളുപ്പത്തിൽ പണം കൈമാറാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
ഗൂഗിൾ പേയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളുടെയും സൂക്ഷ്‌മമായ റെക്കോർഡ് സൂക്ഷിക്കുന്നതാണ് ഗൂഗിൾ പേയുടെ സവിശേഷത. എന്നാൽ പണമിടപാടുകളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താൾ അത് ഡിലീറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. അതേസമയം, ഉപയോക്താക്കൾ അവരുടെ ഇടപാടുകളുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്താലും ഇടപാട് രേഖകളുടെ ഒരു പകർപ്പ് ഗൂഗിൾ പേ സൂക്ഷിക്കുന്ന് എന്നത് ശ്രദ്ധേയമാണ്.
ഇടപാട് വിവരങ്ങൾ എങ്ങനെ ഡിലീറ്റ് ചെയ്യാം
ഗൂഗിൾ പേ അക്കൗണ്ട് വഴിയുള്ള ഇടപാട് റെക്കോർഡുകൾ ഒഴിവാക്കുന്നതിന്, ഈ നിർദ്ദേശങ്ങൾ പാലിക്കുക:
1. ഗൂഗിൾ പേ ആപ്പ് തുറക്കുക: നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആപ്പ് തുറക്കുക .
2. പ്രൊഫൈൽ നാവിഗേഷൻ: ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
3. സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
4. സ്വകാര്യതയും സുരക്ഷയും: പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക.
5. ഡാറ്റ പേഴ്സണലൈസ് എന്ന ടാബ് ആക്സസ് ചെയ്യുക.
6. ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇടപാട് ഇല്ലാതാക്കൽ: പേയ്‌മെന്റ് ഇടപാടുകളും പ്രവർത്തനങ്ങളും ടാബിനുള്ളിൽ, ഡിലീറ്റ് ഡ്രോപ്പ്-ഡൗൺ മെനു ഉപയോഗിക്കുക.
8. സമയ പരിധി തിരഞ്ഞെടുക്കുക: പേയ്‌മെന്റ് ഹിസ്റ്ററി ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാലയളവ് തിരഞ്ഞെടുക്കുക.
9. വ്യക്തിഗത ഇടപാട് ഇല്ലാതാക്കൽ : കൂടാതെ, ഓരോ എൻട്രിക്കും അടുത്തുള്ള ക്രോസ് (x) ഐക്കണിൽ ക്ലിക്കുചെയ്ത് ആ ഇടപാടുകൾ ഡിലീറ്റ് ചെയ്യാം.