ആശുപത്രി ചെലവിനും ആദായ നികുതി ഇളവ്; വഴികൾ ഇതാ
ഫിസിയോതെറാപ്പി, അറ്റൻഡന്റ് കെയർ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളും ചികിത്സാ ചെലവുകളായി ക്ലെയിം ചെയ്യാവുന്നതാണ്. ഇവയക്ക് ആദായ നികുതി കിഴിവിന് അര്‍ഹതയുണ്ട്.
മെഡിക്കല്‍ ചെലവുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോയാല്‍ പോലും വലിയ തോതിലുള്ള സാമ്പത്തിക ചെലവുണ്ടാകും. വീട്ടില്‍ മുതിര്‍ന്ന വ്യക്തികളുണ്ടെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയും വര്‍ധിക്കും. ഇടത്തവരം വരുമാനമുള്ള, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് നികുതി ബാധ്യതയ്ക്ക് പുറമേ ആശുപത്രി ചെലവും കൂടി വരുന്നത് പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ മെഡിക്കല്‍ ചെലവുകള്‍ക്കായി വിനിയോഗിക്കുന്ന മൊത്തം പണത്തിന് ആദായ നികുതി കിഴിവിന് അര്‍ഹതയുണ്ട് എന്ന കാര്യം മറക്കരുത്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം, നികുതിദായകന്റെയോ അവരുടെ കുടുംബാംഗങ്ങളുടെയോ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ ആവശ്യങ്ങൾക്കായി ചെലവിടുന്ന മൊത്തം പണത്തിന് പരമാവധി 50,000 രൂപ വരെ കിഴിവ് അനുവദനീയമാണ്.
അതേ സമയം, ഈ കിഴിവ് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത മുതിർന്ന പൗരന്മാർക്ക് മാത്രമുള്ളതാണ്. നിങ്ങൾ മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ അല്ലെങ്കിൽ, ഈ കിഴിവ് ബാധകമല്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം, നികുതിദായകന്റെ രക്ഷിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്കായി ചെലവഴിക്കുന്ന മുഴുവൻ തുകയും ,ഇത് മൊത്തം ₹50,000 കവിയുന്നില്ലെങ്കിൽ കിഴിവ് ബാധകമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡിയുടെ വ്യവസ്ഥകൾ അനുസരിച്ച്, ഇടുപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവുകൾ ചികിത്സാ ചെലവുകളായി ക്ലെയിം ചെയ്യാവുന്നതാണ്. തൊഴിൽ ദാതാവ് നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസിന് കീഴിലാണ് ഈ സർജറി ചെയ്തെങ്കിൽ ഇളവ് ലഭിക്കില്ല.
കൂടാതെ, ഫിസിയോതെറാപ്പി, അറ്റൻഡന്റ് കെയർ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളും ചികിത്സാ ചെലവുകളായി ക്ലെയിം ചെയ്യാവുന്നതാണ്. അതേ സമയം, മെഡിക്കൽ ചെലവുകൾ ആയി നിർവചിക്കുന്നത് ടാക്സ് ഓഫീസറുടെ വിവേചനാധികാരത്തിന് വിധേയമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്