ഇനി കാർ ഇൻഷുറൻസ് ക്ലെയിം നിരസിക്കില്ല; പ്രതിരോധ നടപടികൾ ഇതാ

വാഹന ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്നത്  ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. എന്നാൽ കൃത്യമായ അറിവും മുൻകരുതലുകളും ഉണ്ടെങ്കിൽ ക്ലെയിം നിരസിക്കുന്നതിനെ മറികടക്കാം

How to avoid car insurance claim rejection? Here are 7 preventive measures

പ്രതീക്ഷിത അപകടങ്ങളിലൂടെയുള്ള സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതിന് വാഹന ഉടമകളെ സഹായിക്കുന്ന ഒന്നാണ് വാഹന ഇൻഷുറൻസ്. പക്ഷെ അതേസമയം തന്നെ ഏതെങ്കിലും കാരണവശാൽ  ക്ലെയിം നിരസിക്കുന്നത്  ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. എന്നാൽ കൃത്യമായ അറിവും മുൻകരുതലുകളും ഉണ്ടെങ്കിൽ ക്ലെയിം നിരസിക്കുന്നതിനെ മറികടക്കാം

ക്ലെയിം നിരസിക്കാനുള്ള പൊതുവായ കാരണങ്ങൾ

വിവരങ്ങൾ വെളിപ്പെടുത്താതിരിക്കൽ: വാഹനത്തെ കുറിച്ചോ മുൻകാല ക്ലെയിമുകളെയോ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടാതിരിക്കുന്നത് ക്ലെയിം നിരസിക്കുന്നതിന് ഇടയാക്കാം. ഇൻഷുറൻസ് ലഭിക്കുന്നതിൽ സുതാര്യത ഏറെ പ്രധാനപ്പെട്ടതാണ്

നിയമ ലംഘനങ്ങൾ: മതിയായ കവറേജില്ലാതെ നിങ്ങളുടെ വാഹനം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ  ഉണ്ടാകുന്നത്,  ക്ലെയിം നിഷേധിക്കുന്നതിലേക്ക് നയിച്ചേക്കാം

അസാധുവായ ഡ്രൈവിംഗ് ലൈസൻസ്: സാധുതയുള്ള ലൈസൻസ് ഇല്ലാതെ ആണ് അപകട സമയത്ത് വാഹനമോടിച്ചിരുന്നത് എങ്കിൽ അത്  ഇൻഷുറൻസ് ക്ലെയിം യോഗ്യതയെ ബാധിക്കും .

അംഗീകൃതമല്ലാത്ത മോഡിഫിക്കേഷൻ: അംഗീകൃതമല്ലാത്തതായ മോഡിഫിക്കേഷൻ വാഹനത്തിന് വരുത്തിയാൽ ക്ലെയിം അംഗീകരിക്കപ്പെടാനുള്ള സാധ്യതയില്ല, അനധികൃത റിപ്പയർ ഷോപ്പുകളുടെ വ്യാപനം കാരണം  ഇത് ഒരു പൊതു ആശങ്കയാണ്.  

 ഇൻഷുറൻസ് ക്ലെയിമുകൾ  നിരസിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം?

കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തൽ: നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ, കൃത്യതയും സുതാര്യതയും പരമപ്രധാനമാണ്.   വാഹനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തുക . സുതാര്യവും പൂർണ്ണവുമായ വിവരങ്ങൾ  കവറേജ് ഉറപ്പാക്കുന്നു.

 പോളിസി അവലോകനം: നിങ്ങളുടെ ഇൻഷുറൻസ് പോളിസിയെ കുറിച്ച് കൃത്യമായി മനസിലാക്കിയിരിക്കണം. ക്ലെയിം നിരസിക്കലിനും സാമ്പത്തിക തിരിച്ചടികൾക്കും കാരണമായേക്കാവുന്ന അശ്രദ്ധ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഇത് തടയുന്നു.

റിപ്പോർട്ടിംഗ്: എന്തെങ്കിലും അപകടങ്ങളോ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്യുക.  ക്ലെയിം കൃത്യമായി ലഭിക്കുന്നതിന് സമയബന്ധിതമായ റിപ്പോർട്ടിംഗ് നിർണായകമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios