ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരുടെ ക്ലബ്ബിലേക്ക് എത്താൻ എത്ര ആസ്തി വേണം; കണക്കുകൾ ഇങ്ങനെ

രാജ്യത്ത് ഒരു ശതമാനം പേര് മാത്രമാണ് അതിസമ്പന്നരായിട്ടുള്ളത്. ഈ അതിസമ്പന്ന ക്ലബ്ബിലേക്ക് എത്തണമെങ്കിൽ ഒരു വ്യക്തിക്ക് എത്ര രൂപയുടെ ആസ്തിയാണ് സ്വന്തമായുണ്ടാകേണ്ടത്? ലോകത്തിലെ മുഴുവൻ കണക്ക് എങ്ങനെയായിരിക്കും? 

How much money you need to join India's richest club apk

ന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ കയറിക്കൂടാൻ എത്ര ആസ്തിയുണ്ടാകണം? ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് നൈറ്റ് ഫ്രാങ്ക് അടുത്തിടെ നടത്തിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഒരു സ്ഥാനത്തോളം വരുന്ന സമ്പന്നരുടെ കൂട്ടത്തിൽ ചേരണമെങ്കിൽ എത്ര സ്വത്ത് ഉണ്ടാകണമെന്ന കണക്ക് പുറത്തുവിട്ടു. 

ലോകത്തിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരായ വ്യക്തികളുള്ള മൊണാക്കോ, പ്രിൻസിപ്പാലിറ്റിയുടെ സമ്പന്നരുടെ ക്ലബ്ബിൽ ഉൾപ്പെടണമെങ്കിൽ ഒരു വ്യക്തിക്ക് 12.4 മില്യൺ ഡോളറിന്റെ . അതായത് ഏകദേശം 1000  കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുണ്ടാകണം.  54 കോടി രൂപയുമായി  സ്വിറ്റ്‌സർലൻഡാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1,75,000 ഡോളർ അല്ലെങ്കിൽ 1.45 കോടി രൂപയാണ് സമ്പന്നരുടെ കബ്ബിലേക്ക് എത്താനുള്ള ആസ്തി. 

ഏഷ്യയിൽ, സിംഗപ്പൂരിനാണ് ഏറ്റവും ഉയർന്ന പരിധിയുള്ളത്. ഇവിടെ 3.5 മില്യൺ ഡോളർ ആവശ്യമാണ്. ഹോങ്കോങ്ങിൽ 3.4 മില്യൺ ഡോളർ ആസ്തിയുണ്ടാകണം. മിഡിൽ ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന എൻട്രി പോയിന്റ് യുഎഇയിലാണ്, ഏകദേശം 1.6 മില്യൺ ഡോളർ.

ALSO READ: സ്ഥിരനിക്ഷേപത്തിൽ നിന്ന് ലോൺ; വായ്പാതുകയും പലിശനിരക്കും അറിയാം

യുഎസിന്റെ യോഗ്യത  5.1 മില്യൺ ഡോളറും യുകെയുടേത് 3.3 മില്യൺ ഡോളറുമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയർന്ന പരിധി ബ്രസീലിനാണ്, 430,000 ഡോളർ. 

ഏറ്റവും പുതിയ ആഗോള സമ്പത്ത് റിപ്പോർട്ടിൽ, നൈറ്റ് ഫ്രാങ്ക് പറയുന്നത് കഴിഞ്ഞ വർഷം സമ്പന്നരായ വ്യക്തികളുടെ സമ്പത്ത് കുറഞ്ഞിട്ടുണ്ടെന്നാണ്. സാമ്പത്തിക വിപണി സാഹചര്യങ്ങൾ കാരണമാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios