ഒന്നും നോക്കാതെ ഭവന വായ്പ എടുക്കല്ലേ..; പലിശ നിരക്കുകളുമായി ഈ ബാങ്കുകൾ
വായ്പയെടുക്കുന്നവർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. മിക്ക ബാങ്കുകളും സാധാരണയായി 9-11 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്
ഭവന വായ്പ എടുക്കുന്നതിന് ആലോചിക്കുന്നുണ്ടോ? വായ്പയെടുക്കുന്നവർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. മിക്ക ബാങ്കുകളും സാധാരണയായി 9-11 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്, ക്രെഡിറ്റ് സ്കോറിന്റെയും വായ്പാ തുകയുടേയും അടിസ്ഥാനത്തിൽ ഈ നിരക്ക് വ്യത്യാസപ്പെടും.
പ്രധാന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക് പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്: ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും എച്ച്ഡിഎഫ്സി ബാങ്ക് 8.55 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ ഈടാക്കി വായ്പ അനുവദിക്കുന്നു.
ഐസിഐസിഐ ബാങ്ക്: ക്രെഡിറ്റ് സ്കോർ 800 ഉള്ളവരിൽ നിന്ന് ഐസിഐസിഐ ബാങ്ക് 9 ശതമാനം പലിശ ഈടാക്കുന്നു, കൂടാതെ 750-800 വരെയുള്ള ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് 9.10 ശതമാനവും (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) , 9 ശതമാനവും (ശമ്പളക്കാർക്ക്) പലിശ ഈടാക്കുന്നു. 2024 ഫെബ്രുവരി 29 വരെയുള്ള പ്രത്യേക നിരക്കുകളാണിത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: ശമ്പള വരുമാനക്കാരിൽ നിന്ന് 8.70 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരിൽ നിന്ന് 8.75 ശതമാനവും പലിശ ഈടാക്കുന്നു.
ബാങ്ക് ഓഫ് ബറോഡ: ശമ്പള വരുമാനക്കാർക്ക് 8.40 ശതമാനം മുതൽ 10.60 ശതമാനം വരെ പലിശക്ക് വായ്പ അനുവദിക്കുന്നു
പഞ്ചാബ് നാഷണൽ ബാങ്ക്: വായ്പാ തുക, ക്രെഡിറ്റ് സ്കോർ, എന്നിവയെ അടിസ്ഥാനമാക്കി 9.40 ശതമാനം മുതൽ 11.10 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പ അനുവദിക്കുന്നു