വമ്പൻ നിയമനങ്ങള്‍, തിരിച്ചുവരവിന് ഒരുങ്ങി ടൂറിസം മേഖല; മുൻനിരയിൽ കൊച്ചിയും

രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നതായി റിപ്പോർട്ട് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന രാജ്യത്തെ അഞ്ച് പട്ടണങ്ങളിൽ കൊച്ചിയും

hiring in india s tourism and hospitality sector in 2023

കോവിഡിന് ശേഷം രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നതായി റിപ്പോർട്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലെ  നിയമനങ്ങളിൽ 2023ൽ  മൊത്തത്തിൽ 8 ശതമാനം വർധനയുണ്ടായതായി ജോബ് പോർട്ടലായ ഇൻഡീഡിന്റെ പഠനം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന രാജ്യത്തെ അഞ്ച് പട്ടണങ്ങളിൽ കൊച്ചിയും ഇടംപിടിച്ചു. ഡൽഹി എൻസിആർ (23 ശതമാനം), മുംബൈ (5.19 ശതമാനം), ബംഗളൂരു (6.78 ശതമാനം), കൊച്ചി (2.41 ശതമാനം),  പൂനെ (2.33 ശതമാനം) എന്നിവയാണ് നിയമനത്തിൽ മുന്നേറ്റം നടത്തിയ മുൻനിര നഗരങ്ങൾ . വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) ഇക്കണോമിക് ഇംപാക്ട് റിസർച്ച്, ആഗോളതലത്തിൽ ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിൽ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറുമെന്ന് പ്രവചിച്ചിട്ടുണ്ട്.
 
ഇൻഡീഡിന്റെ റിപ്പോർട്ട് അനുസരിച്ച്, 2022 ഡിസംബറിനെ അപേക്ഷിച്ച് 61 ശതമാനം വർധനയാണ് 2023 ഒക്ടോബറിൽ ടൂറിസം വ്യവസായത്തിലെ നിയമനങ്ങളിലുണ്ടായത്. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ഒക്‌ടോബർ മാസത്തിൽ തന്നെ ഹിൽ‌സ്റ്റേഷനുകളിലേക്കും മറ്റും സന്ദർശകർ എത്തിയതാണ് നിയമനം കൂടുന്നതിന് കാരണമായതെന്നാണ് വിലയിരുത്തൽ.  

 ശുചിത്വവും പോലുള്ള ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതീയിൽ 2023-ൽ യാത്രക്കാരുടെ മുൻഗണനകളിൽ മാറ്റം വന്നതായി ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായം മേഖലയിലുള്ളവർ പറയുന്നു. സഞ്ചാരികൾ ഇപ്പോൾ അവരുടെ യാത്രാപരിപാടികളെ കുറിച്ച് കൂടുതൽ വ്യക്തതയുള്ളവരാണ്, കൂടാതെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും പ്രാദേശികമായ അനുഭവങ്ങൾ ആസ്വദിക്കുന്നതിനും സന്ദർശകർ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios