സീനിയർ സിറ്റിസൺ സ്കീമിനേക്കാൾ പലിശ; നിക്ഷേപങ്ങൾക്ക് മികച്ച പലിശനിരക്കുമായി നാല് ബാങ്കുകൾ
നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും വിപണിയിലെ അപകട സാധ്യതയൊന്നും ഏശാതെ മികച്ച വരുമാനം ഉറപ്പിക്കാൻ വഴികളുണ്ട്
മുതിർന്ന പൗരൻമാർക്കായി സർക്കാർ പിന്തുണയിലും അല്ലാതെയും നിരവധി നിക്ഷേപപദ്ധതികളും ആനൂകൂല്യങ്ങളും നിലവിലുണ്ട്. മുതിർന്ന പൗരൻമാർക്ക് വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ പദ്ധതിയാണ്സീ നിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്). നിലവിൽ 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് .കൂടാതെ 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടും ഭാര്യ ഭർത്താക്കന്മാർക്ക് ജോയിന്റ് അക്കൗണ്ടും തിരഞ്ഞെടുക്കാം
ALSO READ: ഇലോൺ മസ്ക് സ്ഥാനമൊഴിയുന്നു, ട്വിറ്ററിന് ഇനി പുതിയ സിഇഒ
എന്നാൽ പലിശനിരക്കിന്റെ കാര്യമെടുത്താൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിനേക്കാൾ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപപദ്ധതികൾ ഇന്നുണ്ട്. സ്മോൾ ഫിനാൻസ് ബാങ്കുകളുടെ ബാങ്ക് സ്ഥിരനിക്ഷേപ (എഫ്ഡി) സ്കീമുകൾ നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,എച്ച്ഡിഎഫ്സി,ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ , മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപത്തിന് 7ശതമാനത്തിൽ-ൽ കൂടുതലും പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്.മുതിർന്ന പൗരന്മാർക്ക് 9 ശതമാനം അല്ലെങ്കിൽ അതിലധികമോ എഫഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 4 ബാങ്കുകൾ പരിചയപ്പെടാം
യൂണിറ്റി ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 1001 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് പരമാവധി 9.5ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു .നിക്ഷപങ്ങൾക്കുള്ള ഉയർന്ന പലിശനിരക്കാണിത്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പുതിയ എഫ്ഡി നിരക്കുകൾ 2023 മെയ് 2 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
സൂര്യോദയ് ബാങ്ക്
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. നിലവിൽ, മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ മികച്ച നിരക്കായ 9.60 ശതമാനം വരെ വരുമാനം ലഭിക്കും. പുതിയ പലിശ നിരക്കുകൾ 2023 മെയ് 5 മുതൽ പ്രാബല്യത്തിൽ വന്നു.
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
ഉത്കർഷ് ബാങ്ക്
ഉത്കൃഷ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ 700 ദിവസത്തേക്കാണ് ഉയർന്ന പലിശ നൽകുന്നത്. സാധാരണ നിക്ഷേപകർക്ക് 8.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശയും നൽകും. ഫെബ്രുവരി 27 നാണ് ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത്.
ഫിൻകെയർ ബാങ്ക്
1000 ദിവസത്തെ നിക്ഷേപങ്ങൾക്ക്, സാധാരണക്കാർക്ക് പരമാവധി 8.41% റിട്ടേൺ ലഭിക്കുമ്പോൾ, മുതിർന്ന പൗരന്മാർക്ക് 9.01 ശതമാനം പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.പുതുക്കിയ നിരക്കുകൾ 2023 മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വന്നു. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശനിരക്ക് പുതുക്കിയത്.
പറഞ്ഞിരുന്നു. പാപ്പരത്തത്തിനുള്ള അപേക്ഷ വളരെ വേഗത്തിൽ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: സ്വിഗ്ഗി, സൊമാറ്റോ എന്നിവയേക്കാൾ വില കുറവ്; എന്താണ് ഒഎൻഡിസി?