കൈയ്യിൽ അഞ്ച് ലക്ഷമുണ്ടോ? വമ്പൻ റിട്ടേൺ ലഭിക്കാൻ നിക്ഷേപിക്കേണ്ടത് ഇവിടെ
ചെറിയ കാലയളവിൽ മികച്ച റിട്ടേൺ നൽകാൻ കഴിയുന്ന ഒരു നിക്ഷേപ മാർഗം കണ്ടെത്തുക പ്രയാസമാണ്. മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ ചില നിക്ഷേപ തന്ത്രങ്ങളും അറിഞ്ഞിരിക്കണം
നിക്ഷേപിക്കാൻ 5 ലക്ഷം രൂപ കൈയ്യിലുണ്ടോ? എങ്കിൽ നിങ്ങൾ ഏത് ഓപ്ഷനായിരിക്കും തെരഞ്ഞെടുക്കുക? ചെറിയ കാലയളവിൽ മികച്ച റിട്ടേൺ നൽകാൻ കഴിയുന്ന ഒരു നിക്ഷേപ മാർഗം കണ്ടെത്തുക പ്രയാസമാണ്. അതിനാൽ, ഇത്തരം അവസ്ഥയിൽ നിക്ഷേപകർ കൺഫ്യൂഷനിലുമാകും. നിലവിലെ പരിതസ്ഥിതിയിൽ മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ ചില നിക്ഷേപ തന്ത്രങ്ങളും അറിഞ്ഞിരിക്കണം. നിക്ഷേപത്തിലൂടെ മികച്ച വരുമാനം നോക്കുന്നവർക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകൾ നോക്കാം.
ALSO READ: ഭവന വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ? എസ്ബിഐയുടെ ഏറ്റവും പുതിയ പലിശ നിരക്കറിയാം
ഇക്വിറ്റികളിൽ നിക്ഷേപിക്കാം
സമീപകാല അസ്ഥിരതയുണ്ടെങ്കിലും ലാഭമുണ്ടാകാൻ ഇക്വിറ്റികളിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.
നിക്ഷേപിക്കാൻ കുറച്ച് സമ്പാദ്യമുണ്ടെങ്കിൽ, കുറഞ്ഞത് 5 വർഷമെങ്കിലും ആ പണം ആവശ്യമില്ലെങ്കിൽ, ഓഹരികൾ വാങ്ങുന്നത് നല്ല ഓപ്ഷനാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണെങ്കിൽ, നിക്ഷേപകന് നഷ്ടം വീണ്ടെടുക്കാൻ സമയമുണ്ട്. എന്നാൽ ഡെറ്റ് പോലുള്ള അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഇക്വിറ്റിക്ക് ഉയർന്ന അപകടസാധ്യതകളുണ്ടെന്ന കാര്യം നിക്ഷേപകർ അറിഞ്ഞിരിക്കണം. റിസ്കെടുക്കാൻ കഴിയുന്നവർക്ക് ഇക്വിറ്റികളിൽ ഉയർന്ന വിഹിതം ഉണ്ടായിരിക്കണം
ALSO READ: വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
മ്യൂച്വൽ ഫണ്ടുകൾ
അപകടസാധ്യതകൾ കുറയ്ക്കാൻ വൈവിധ്യവത്കണമുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.
എന്നാൽ ഏത് ഫണ്ടാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ്, നിക്ഷേപ കാലയളവിനെപ്പറ്റി ധാരണ വേണം . ഏതാനും മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഒരു വർഷത്തിൽ താഴെ പണം ആവശ്യമുള്ള ഒരാൾ അൾട്രാ ഷോർട്ട് ടേം ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിക്കണം. 5 വർഷത്തിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയുന്നവർ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ തെരഞ്ഞെടുക്കുന്നതാണുചിതം.
ദീർഘകാല നിക്ഷേപകർക്ക് ഇൻഡെക്സ് ഫണ്ടുകളും നല്ല നിക്ഷേപഓപ്ഷനാണ്.ഒരു സൂചികയെ നിഷ്ക്രിയമായി ട്രാക്ക് ചെയ്യുന്ന, വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ നേടുന്നതിനുള്ള ചെലവ് കുറഞ്ഞ ഓപ്ഷനുകളാണ് അവ.
ALSO READ: 'കാപ്പിക്ക് ചൂടേറുന്നു'; 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില
പരിഗണിക്കാം സ്വർണ്ണ നിക്ഷേപങ്ങൾ
സ്വർണ്ണം സുരക്ഷിത നിക്ഷേപമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അടുത്തിടെയായി സ്വർണ്ണവില ദിവസേന ഉയരുന്നുമുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണനിക്ഷേപങ്ങൾ തിരിച്ചുനൽകുന്ന മികച്ച വരുമാനമാണ് സ്വർണ്ണ വിഹിതത്തിലെ വർദ്ധനവിന് പ്രധാന കാരണം.പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിനും, റിസ്ക് കുറയ്ക്കാനും, ദീർഘകാല വരുമാനം നേടാനും സ്വർണനിക്ഷേപം പരിഗണിക്കാവുന്നതാണ്. മാത്രമല്ല സാമ്പത്തിക അനിശ്ചിതത്വവും, പണപ്പെരുപ്പ ഭീഷണിണിയും നിലനിൽക്കുന്ന അവസ്ഥകളിൽപോലും സ്വർണം സുരക്ഷിതനിക്ഷേപഓപ്‍ഷനാണ്. ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരം സ്വർണം മികച്ച രീതിയിൽ നിക്ഷേപിക്കണം. ഇടിഎഫുകൾ, ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളാണ്.