ബില്ല് കുറച്ച് കാണിച്ച് ജിഎസ്ടി വെട്ടിപ്പ്, തട്ടിയത് 10 കോടിയോളം, വയനാട്ടിൽ 23 റിസോർട്ടുകളിൽ ജിഎസ്ടി റെയ്ഡ്
റസ്റ്ററന്റുകളില്‍ പലതിലും അഞ്ച് ശതമാനം നികുതിയാണ് വാങ്ങിയിരിക്കുന്നത്. ആളുകള്‍ക്ക് ജി.എസ്.ടി.രേഖപ്പെടുത്തിയ ബില്ലുകള്‍ നല്‍കിയില്ല. ചോദിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കുന്നത്.
കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് വയനാട്ടിലെ 23 റിസോർട്ടുകളിൽ ജിഎസ്ടി റെയ്ഡ്. നാടിലത്തു മാത്രം പത്തുകോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസോർട്ടുകളിലെ പരിശോധന രാത്രി വൈകിയും തുടർന്നു. ബില്ലുകുറച്ച് കാണിച്ച് റിസോര്‍ട്ടുകളില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 18ശതമാനം ജി.എസ്.ടി.അടക്കേണ്ട റിസോര്‍ട്ടുകളില്‍ റൂം ബില്ലും റസ്‌റ്റോറന്റ് ബില്ലും കുറച്ച് കാണിച്ച് തട്ടിപ്പ്.
Read More... 'ചില അക്കൗണ്ടുകൾ പിൻവലിപ്പിച്ചു, നിയമ നടപടിയെടുക്കാനും ആവശ്യപ്പെട്ടു'; കേന്ദ്ര സര്‍ക്കാരിനെതിരെ 'എക്സ്'
റസ്റ്ററന്റുകളില്‍ പലതിലും അഞ്ച് ശതമാനം നികുതിയാണ് വാങ്ങിയിരിക്കുന്നത്. ആളുകള്‍ക്ക് ജി.എസ്.ടി.രേഖപ്പെടുത്തിയ ബില്ലുകള്‍ നല്‍കിയില്ല. ചോദിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. റിസോര്‍ട്ടുകളുടെ ജി.എസ്.ടി.ഫയലിങില്‍ നിന്നുതന്നെയാണ് ക്രമക്കേട് കണ്ടെത്തിയത്.കൃത്യമായി പ്രശ്‌നം കണ്ടെത്തിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും ജി.എസ്.ടി.ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളില്‍ നിന്നുള്ള 23 ഇന്റലിജന്‍സ് യൂണിറ്റുകളാണ് ഒരേസമയത്ത് പരിശോധന നടത്തിയത്.