50-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11 ന്; പ്രതീക്ഷകൾ എന്തൊക്കെ?

ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറും

GST Council to meet next in Delhi on July 11 APK

ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന്. ദില്ലിയിലെ  വിജ്ഞാന് ഭവനിൽ യോഗം ചേരുമെന്ന് ജിഎസ്ടി കൗൺസിൽ ട്വീറ്റ് ചെയ്തു. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ, തീർപ്പുകൽപ്പിക്കാത്ത ഇനങ്ങളുടെ വിപരീത ഡ്യൂട്ടി തിരുത്തൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും. 

നികുതി വെട്ടിപ്പ് തടയാൻ കൗൺസിൽ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറും. കഴിഞ്ഞ വർഷം ഡിസംബറിൽ ജിഒഎം കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൗൺസിൽ ചർച്ചയ്ക്ക് എടുത്തിട്ടില്ല. കൂടാതെ മന്ത്രിമാരുടെ ഗ്രൂപ്പിന് ഒരു കൺവീനറെയും കൗൺസിൽ തീരുമാനിക്കും.

ALSO READ: അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ; ഫെമ കേസിൽ ചോദ്യം ചെയ്യൽ

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വരാനിരിക്കുന്ന യോഗത്തിൽ പരിഗണിക്കും. രോക്ഷ നികുതി വ്യവഹാരങ്ങൾ കാര്യക്ഷമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ നികുതിദായകരുടെയും കോടതികളുടെയും മേലുള്ള ഭാരം ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ കുറച്ചേക്കാം. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രം ഉടൻ അംഗങ്ങളെ നിയമിക്കും. 

 നികുതി വെട്ടിപ്പും വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകളും പരിശോധിക്കുന്നതിനായി ജിഎസ്ടി റിട്ടേൺ ഫയലിംഗ് സിസ്റ്റത്തിൽ കൂടുതൽ മാർഗങ്ങൾ  ഏർപ്പെടുത്താനുള്ള സിബിഐസിയുടെ നിർദ്ദേശവും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും.

2020 നവംബർ മുതലുള്ള സ്‌പെഷ്യൽ ഡ്രൈവിൽ, 62,000 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയിമുകൾ കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയും പ്രൊഫഷണലുകൾ ഉൾപ്പെടെ 776 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios