ഇക്കാര്യങ്ങൾ ചെയ്യണേ, ഇല്ലെങ്കിൽ പണിയാകും; ജൂലൈ മാസം അറിഞ്ഞിരിക്കേണ്ട 4 സാമ്പത്തിക കാര്യങ്ങൾ...
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 11 ന് അവസാനിക്കും.
ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ജൂലൈ 11 നകം സമർപ്പിക്കണം.
ഓരോ മാസവുംം പലവിധ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതായുണ്ടാകും. സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ , അറിഞ്ഞുവെയ്ക്കുകയും, അവസാന തിയ്യതിയ്ക്ക് മുൻപ് ചെയ്തുതീർക്കുകയും വേണം. ആദായനികുതി റിട്ടേൺ സമർപ്പിക്കൽ, ഉയർന്ന പെൻഷന് അപേക്ഷിക്കൽ അങ്ങനെ നിരവധി കാര്യങ്ങൾ ഈമാസത്തിനകം ചെയ്തുതീർക്കാനുണ്ട്. സാമ്പത്തികകാര്യങ്ങൾ നിശ്ചിത തിയതിക്കകയം ചെയ്തില്ലെങ്കിൽ, പിഴയൊടുക്കേണ്ടിവരുമെന്ന് മാത്രമല്ല, നിങ്ങളുടെ വിലപ്പെട്ട സമയം കൂടി ഇത്തരം കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടിയും വരും. ജൂലെെ മാസത്തിൽ ചെയ്തുതീർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഐടിആർ ഫയലിംഗ്
2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 ആണ്. ശേഷം ആദായനികുതി സമർപ്പിക്കുകയാണങ്കിൽ പിഴയും അടക്കേണ്ടിവരും. 5000 രൂപ പിഴയോടു കൂടി 2023 ഡിസംബർ 31 വരെ റിട്ടേൺ സമർപ്പിക്കാം. നികുതിദായകന്റഎ വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയാണെെങ്കിൽ 1000 രൂപ പിഴ അടച്ചാൽ മതിയാകും.
ഇപിഎഫ് ഉയർന്ന പെൻഷൻ
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 11 ന് അവസാനിക്കും.
ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ജൂലൈ 11 നകം സമർപ്പിക്കണം. നേരത്തെയും പലതവണ സമയപരിധി നീട്ടിയതിനാൽ ഇത് അവസാന അവസരമായിരിക്കും. ഇപിഎസ് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ താൽപര്യമുള്ളവര്‍ ജൂലായ് 11 മുന്‍പ് ചെയ്യേണ്ടതുണ്ട്.
പാൻ ആധാർ ലിങ്ക് ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചിട്ടുണ്ട്. ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാർഡുകൾ ജൂലായ് 1 മുതല്‍ അസാധുവാകുമെന്ന് ആദായനികുതിവകുപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. പാൻ കാർഡ് അസാധുവായാൽ, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ കഴിയുകയുമില്ല, ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള നികുതി റീഫണ്ടും ലഭിക്കില്ല. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ടിഡിഎസും ഉയര്‍ന്ന നിരക്കില്‍ ടിസിഎസും ഈടാക്കുകയും ചെയ്യും. . കൂടാതെ മ്യൂച്വല്‍ ഫണ്ടുകളിൽ നിക്ഷേപിക്കാനും കഴിയില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലയനം
എച്ച്ഡിഎഫ്‌സി ബാങ്കും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം ജൂലായ് 1 മുതല്‍ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. , അക്കൗണ്ട് ഉടമകളും വായ്പയെടുത്തവരും അവരവരുടെ, , വായ്പ നിരക്കുകള്‍, തുടങ്ങിയവയിൽ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. മാത്രമല്ല നിങ്ങളുടെ സമീപത്തുള്ള ബാങ്കിന്റെ ശാഖകള്‍ നിലവിലുണ്ടോ എന്ന് കൂടി അറിഞ്ഞുവെയ്ക്കണം.