ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടുത്ത ആഴ്ച പിരിച്ചുവിടുക ആയിരക്കണക്കിന് ജീവനക്കാരെ

മൂന്നാം ഘട്ട പിരിച്ചുവിടൽ ടീമുകളിലെ എല്ലാവരെയും ബാധിക്കും. ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. 

Facebook Instagram to again fire thousands of employees next week apk

ന്യൂയോർക്ക്: കൂട്ടപിരിച്ചുവിടലുകൾ തുടർന്ന് മെറ്റ. മൂന്നാം റൗണ്ട് പിരിച്ചുവിടൽ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടൽ ആയിരക്കണക്കിന് ജീവനക്കാരെ ബാധിച്ചേക്കും. 

മൂന്നാം ഘട്ട പിരിച്ചുവിടൽ ടീമുകളിലെ എല്ലാവരെയും ബാധിക്കും മെറ്റാ ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. എന്നിരുന്നാലും,  പുറത്തുപോകുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല, ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. 

കഴിഞ്ഞ വർഷം നവംബറിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരുന്നു മെറ്റ. മെയ് അവസാനത്തോടെ 10,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ശേഷം ഏകദേശം 4000 ത്തോളം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടു. 

ALSO READ: വീട് നിർമ്മിക്കാൻ പദ്ധതിയുണ്ടോ; കുറഞ്ഞ ബഡ്ജറ്റിൽ പണിയാം, വഴികളിതാ

നവംബറിൽ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 ജോലികൾ വെട്ടികുറച്ചതിനൊപ്പം ആദ്യ പാദത്തിൽ നിയമനം മരവിപ്പിക്കുകയും ചെയ്തു. 

മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം  80% ഉയർന്നു,മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു. സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ തന്നെ  കമ്പനി ജോലികൾ വെട്ടി കുറയ്ക്കാൻ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios