ഇപിഎഫ്ഒയെകുറിച്ച് ജീവനക്കാർ അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങളിതാ
രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാസംരക്ഷണ പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.
രാജ്യത്തെ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വവും വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പുനൽകുന്നതിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇപിഎഫ്ഒ ആണ് ജീവനക്കാരുടെ നിർബന്ധിത സംഭാവന പദ്ധതിയായ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം കൈകാര്യം ചെയ്യുന്നത്. തൊഴിലുടമയും ജീവനക്കാരനും പ്രതിമാസ സംഭാവനകൾ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്
ഇപിഎഫ്ഒയെകുറിച്ചു അറിയേണ്ട കാര്യങ്ങൾ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്), ഇൻഷുറൻസ് സ്കീം (ഇഡിഎൽഐ) എന്നിവ നിയന്ത്രിക്കുകയാണ് ഇപിഎഫ്ഒയുടെ പ്രാഥമിക പ്രവർത്തനം. ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുക എന്നലക്ഷ്യത്തോടെയുള്ള സ്കീമുകളാണിത്.
ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് തൊഴിലുടമയും ജീവനക്കാരനും പ്രതിമാസം സംഭാവന നൽകുന്ന നിർബന്ധിത സംഭാവന പദ്ധതിയാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് 12 ശതമാനമാണ് നിലവിലെ സംഭാവന നിരക്ക്. ഇത് പിഎഫ് അക്കൗണ്ടിലേക്ക് മാറ്റും. തുല്യമായ തുക തൊഴിലുടമയും നൽകേണ്ടതുണ്ട്. എന്നാൽ തൊഴിലുടമയുടെ വിഹിതം ഇപിഎഫ്, ഇപിഎസ് അക്കൗണ്ടുകളിലേയ്ക്കു വിഭജിക്കപ്പെടുന്നു.
ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
ജീവനക്കാർക്കിടയിൽ ദീർഘകാല സമ്പാദ്യവും സാമ്പത്തിക അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒരു ഭാഗം ഇപിഎഫിൽ നിക്ഷേപിക്കുന്നതിലൂടെ, വർഷങ്ങൾക്ക് ശേഷം റിട്ടയർമെന്റ് കാലത്തേക്കുളള ഒരു പ്രധാന വരുമാന സ്രോതസ്സായി വർത്തിക്കുന്നു.
ഇപിഎഫ് സംഭാവനകൾ വിവിധ സർക്കാർ സെക്യൂരിറ്റികളിലും ബോണ്ടുകളിലും മറ്റ് അംഗീകൃത സ്കീമുകളിലുമാണ് നിക്ഷേപിക്കുന്നത്. ഈ തുക പലിശ സഹിതം, വിരമിക്കൽ, രാജി, അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമായി ജീവനക്കാരന് നൽകും. വിദ്യാഭ്യാസം, വിവാഹം, മെഡിക്കൽ അത്യാഹിതങ്ങൾ തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കായി ഇപിഎഫിൽ നിന്നും ഭാഗിക പിൻവലിക്കലുകളും നടത്താം
EPFO-യുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ജീവനക്കാർക്കും തൊഴിലുടമകൾക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ പോർട്ടലുമുണ്ട് (https://www.epfindia.gov.in) ഈ പോർട്ടൽ വഴി, ജീവനക്കാർക്ക് അവരുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാനും പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും ഇപിഎഫ് പിൻവലിക്കലിനായി അപേക്ഷിക്കാനും കഴിയും. തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനം രജിസ്റ്റർ ചെയ്യാനും സംഭാവനകൾ അയക്കാനും ഇപിഎഫ് പേയ്‌മെന്റുകൾക്കായി ഇലക്ട്രോണിക് ചലാൻ സൃഷ്ടിക്കാനും കഴിയും.
ALSO READ: വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തിയാണെങ്കിൽ നിശ്ചിത തുക ഇപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്.നിലവിൽ ഇപിഎഫ് 8.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ദീർഘകാല നിക്ഷേപ പദ്ധതി എന്ന രീതിയിൽ ഇപിഎഫ് ജീവനക്കാർക്ക് വലിയ ആശ്വാസമാണ്. രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാസംരക്ഷണ പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇ.പി.എഫ്.ഓർഗനൈസേഷന്റെ കീഴിൽ അഞ്ചു കോടി വരിക്കാരാണുള്ളത്.