എന്താണ് ഉയർന്ന പെൻഷൻ പദ്ധതി; ഇപിഎഫ്ഒ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഇതാണ്

ജീവനക്കാർക്ക് എംപ്ലോയീ പെൻഷൻ സ്‌കീമിലേക്കുള്ള അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ഓപ്ഷനുണ്ട്. എങ്ങനെയാണെന്നറിയാം.

EPFO Higher Pension Scheme know about it apk

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലേക്ക് (ഇപിഎഫ്ഒ) നിക്ഷേപിക്കുന്ന ഓരോ ജീവനക്കാരനും രണ്ട് അക്കൗണ്ടുകളുണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടും എംപ്ലോയീ പെൻഷൻ സ്‌കീം (ഇപിഎസ്) അക്കൗണ്ടും. ഓരോ മാസവും ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ 12 ശതമാനവും ഡിയർനസ് അലവൻസും (ഡിഎ) ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നു. തുല്യമായ തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു, അതിൽ 8.33 ശതമാനം ഇപിഎസിലേക്കും ബാക്കി 3.67 ശതമാനം ഇപിഎഫിലേക്കുമാണ് എത്തുന്നത്. 

പെൻഷൻ സ്കീം സാധാരണയായി പ്രവർത്തിക്കുന്നത് ഇങ്ങനെയാണെങ്കിലും, ജീവനക്കാർക്ക് ഇപിഎസിലേക്കുള്ള അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ഓപ്ഷനുണ്ട്. എങ്ങനെയാണെന്നറിയാം.

ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ 

എന്താണ് ഉയർന്ന പെൻഷൻ പദ്ധതി?

ഇപിഎസിനു കീഴിലുള്ള ഉയർന്ന പെൻഷൻ പദ്ധതിയിൽ ഇപിഎഫ്ഒ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച്, ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ വേതനത്തിൽ നിന്നുള്ള അധിക വിഹിതമായ 1.16 ശതമാനം തൊഴിലുടമയുടെ സംഭാവനയുടെ 12 ശതമാനത്തിൽ നിന്ന് എടുക്കും. അതിനാൽ, ജീവനക്കാരൻ ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇപിഎഫ്, ഇപിഎസ് എന്നിവയിലേക്കുള്ള ഫണ്ട് അലോക്കേഷൻ ക്രമീകരിക്കപ്പെടും, അങ്ങനെ ഇപിഎസ് ബാലൻസ് വർദ്ധിക്കുകയും ചെയ്യും 

ഉയർന്ന പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാൻ ആർക്കാണ് അർഹത?

ഇപിഎഫ്ഒ അംഗങ്ങളും 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരുമായ എല്ലാ ജീവനക്കാർക്കും ഉയർന്ന പെൻഷൻ പദ്ധതിക്ക് അർഹതയുണ്ട്. കൂടാതെ, സ്റ്റാൻഡേർഡ് വേതന പരിധിയായ 5000 അല്ലെങ്കിൽ 6000 രൂപയ്ക്ക് മുകളിൽ സംഭാവന ചെയ്ത ജീവനക്കാർക്കും തൊഴിലുടമകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

നിങ്ങൾ ഈ സ്കീമിന് യോഗ്യനാണെങ്കിൽ, ആവശ്യമായ രേഖകൾ സഹിതം നിർദ്ദിഷ്ട അപേക്ഷാ ഫോറം സമർപ്പിച്ചുകൊണ്ട് നിങ്ങൾ അതിന് അപേക്ഷിക്കണം. ഈ സ്കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 26 ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios