'മസ്‌ക് പെട്ടോ, പൂട്ടുമോ എക്സ്'? ബോണസ് നൽകിയിട്ടും രാജി തുടരുന്നു
ട്വിറ്റര്‍ ഇലോണ്‍ മസ്കിന് സൃഷ്ടിക്കുന്ന തലവേദനകള്‍ ചെറുതല്ല. പരിഷ്കരിച്ച ബോണസ് തുക നല്‍കിയിട്ടും ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ എക്സിന് സാധിക്കുന്നില്ല.
ഏറ്റെടുത്തത് മുതല്‍ എക്സെന്ന് പഴയ ട്വിറ്റര്‍ ഇലോണ്‍ മസ്കിന് സൃഷ്ടിക്കുന്ന തലവേദനകള്‍ ചെറുതല്ല. പ്രധാന പ്രശ്നം ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ്. മിക്ക ആളുകളും ഓരോരുത്തരായി പടിയിറങ്ങിയതോടെ എക്സിന്‍റെ പ്രവര്‍ത്തനം തന്നെ താറുമാറായിരിക്കുകയാണ്. സീനിയര്‍, ജൂനിയര്‍ തലത്തിലുള്ള ജീവനക്കാരെല്ലാം രാജിവച്ചവരുടെ പട്ടികയിലുണ്ട്. സെയില്‍സ് വിഭാഗത്തിലും നിരവധി പേര്‍ കമ്പനി വിട്ടു. പരിഷ്കരിച്ച ബോണസ് തുക നല്‍കിയിട്ടും ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ എക്സിന് സാധിക്കുന്നില്ല. നിലവില്‍ എക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം മസ്ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം വന്‍തോതില്‍ പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം കൂട്ടരാജിയും ഉണ്ടായി. ഇതോടെ കമ്പനിയുടെ പരസ്യ വരുമാനത്തിലും കുറവുണ്ടായി. പുതിയ വരുമാനം കണ്ടെത്തുന്ന നടപടികള്‍ പ്രതിസന്ധിയിലാകുന്നതിന് ഇത് വഴി വച്ചു. പരസ്യ ദാതാക്കളെ പരസ്യമായി തെറി വിളിച്ച മസ്കിന്‍റെ നടപടിയും വലിയ വിവാദത്തിലേക്ക് നയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജൂതന്മാർ വെള്ളക്കാരോട് വിദ്വേഷം വളർത്തുന്നുവെന്ന് തെറ്റായി അവകാശപ്പെട്ട ഒരു ഉപയോക്താവിനോട് യോജിച്ചത് മുതൽ മസ്ക് വിമർശനങ്ങളുടെ പെരുമഴയാണ് നേരിടുന്നത്. "ഗ്രേറ്റ് റീപ്ലേസ്‌മെന്റ്" ഗൂഢാലോചന സിദ്ധാന്തം പരാമർശിച്ച ഉപയോക്താവ് "യഥാർത്ഥ സത്യമാണ്" സംസാരിക്കുന്നതെന്ന് മസ്‌ക് തന്റെ പോസ്റ്റിൽ പറയുകയായിരുന്നു. പോസ്റ്റിന് ശേഷം, യഹൂദവിരുദ്ധരായ ആളുകളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നുപോലും മസ്കിന് വിമർശനങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നു.മസ്കിന് പിന്നീട് ക്ഷമാപണം നടത്തേണ്ടി വരികയും ചെയ്തു. ഇതിനിടെ, എലോൺ മസ്‌കിന്റെ എക്‌സുമായുള്ള പങ്കാളിത്തത്തിൽ നിന്ന് ഡിസ്‌നിക്ക് നേട്ടങ്ങൾ ലഭിക്കുന്നില്ലെന്ന് ഉച്ചകോടിക്കിടെ ഡിസ്‌നി സിഇഒ ബോബ് ഇഗർ പറയുകയും ചെയ്തിരുന്നു. പരസ്യ ദാതാക്കളെല്ലാം ബഹിഷ്ക്കരിച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും എക്സ് നീങ്ങുക