ഏഴ് ലക്ഷം സ്വർണ ഇലകളാൽ അലങ്കരിച്ച മാളിക; ദുബായിലെ ഏറ്റവും വില കൂടിയ ഭവനം ഇത്

പവിഴപ്പുറ്റുകളുടെ അക്വേറിയവും  ക്രിസ്റ്റൽ ഡൈനിംഗ് ടേബിളും. 24 കാരറ്റ് ഗോൾഡ് ഹോട്ട് ടബ്ബും. 16 കാറുകൾ വരെ പാർക്ക് ചെയ്യാൻ കഴിയുന്ന ഗാരേജ്. ഇൻഡോർ ടെക്നോ-ജിം എന്നിവയുൾപ്പെടെ നിരവധി ആധുനിക സൗകര്യങ്ങളടങ്ങിയതാണ് ഈ വീട്. 

Dubai s Most Expensive Home With 700000 Sheets of Gold Leaf apk

ദുബായ്:  24 കാരറ്റ് സ്വർണ്ണ ഹോട്ട് ടബ്ബും പവിഴപ്പുറ്റുകളുടെ അക്വേറിയവും 160 മാർബിൾ സ്തംഭങ്ങളുമുള്ള സ്വർണ്ണം പൂശിയതുമായ ഒരു മാളിക, സ്വപ്ന വർണനകളല്ല, ദുബായിലെ ഏറ്റവും വിലയേറിയ വീടിന്റെ വിശേഷണങ്ങളാണ് ഇവ. ആഡംബരങ്ങളോട് പ്രിയമുള്ളവർക്കും വിലയേറിയ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഒരു സുവർണാവസരമാണ് വന്നു ചേർന്നിരിക്കുന്നത്, 750 മില്യൺ ദിർഹത്തിന് അതായത്  204 മില്യൺ ഡോളർ അഥവാ  1,677 കോടി രൂപയ്ക്ക് ഈ വീട് വില്പനയ്‌ക്കെത്തിയിരിക്കുകയാണ്.  

മാർബിൾ പാലസ് എന്നാണ് ഈ സൗധം അറിയപ്പെടുന്നത്. സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഈ വീട്  70,000 ചതുരശ്ര അടിയിലാണ് വ്യാപിച്ചു കിടക്കുന്നത്.  ദുബായിലെ എമിറേറ്റ്‌സ് ഹിൽസിന് സമീപം ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 

ALSO READ: 'നീ പൊന്നപ്പനല്ലടാ തങ്കപ്പൻ' തക്കാളി വിറ്റ് കർഷകൻ കോടീശ്വരനായി

70 വിദഗ്ദ്ധരായ കരകൗശല വിദഗ്ധർ 700,000 സ്വർണ്ണ ഇലകൾ ഉപയോഗിച്ചാണ് വീട് മനോഹരമാക്കിയിരിക്കുന്നത്. ഏകദേശം ഒമ്പത് മാസത്തിലധികം സമയമെടുത്ത് പണി പൂർത്തിയാകാൻ. 12 വർഷത്തെ കഠിനമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും പരിസമാപ്തിയാണ് കൊട്ടാരത്തിന്റെ ഗംഭീരമായ രൂപകൽപ്പന എന്ന് സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിസിഇഒ ജോർജ്ജ് അസർ പറഞ്ഞു. ഗവേഷണത്തിനായി രാജകൊട്ടാരങ്ങളും വസതികളും സന്ദർശിക്കാൻ  യൂറോപ്പിലേക്കുള്ള യാത്രകൾ പതിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

17 വിദഗ്ധരായ ഫ്രഞ്ച് കലാകാരന്മാർ കൈകൊണ്ട് കൊത്തിയെടുത്ത രണ്ട് താഴികക്കുടങ്ങൾ വീടിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ അക്വേറിയവും  ക്രിസ്റ്റൽ ഡൈനിംഗ് ടേബിളും വീടിന് അലങ്കാരമാണ്. 16 കാറുകൾ വരെ പാർക്ക് ചെയ്യാൻ കഴിയുന്ന ഗാരേജ്, 24 കാരറ്റ് ഗോൾഡ് ജക്കൂസി (ബ്ലൂടൂത്ത്, എൽഇഡി ലൈറ്റുകൾ, മസാജ് ജെറ്റുകൾ മുതലായവ വരുന്ന ഹോട്ട് ബാത്ത് ടബ്ബ്) തിളക്കുന്ന വെള്ളം നിറച്ച ജനറേറ്ററിൽ നിന്നുള്ള നീരാവി ഉപയോഗിച്ച് നിർമ്മിച്ച സ്റ്റീം റൂമുകൾ  2153 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇൻഡോർ ടെക്നോ-ജിം സ്പേസ് എന്നിവയുൾപ്പെടെ നിരവധി ആധുനിക സൗകര്യങ്ങളടങ്ങിയതാണ് ഈ വീട്. 

Latest Videos
Follow Us:
Download App:
  • android
  • ios