ഏതൊക്കെ ദിവസം മദ്യം കിട്ടില്ല; ഡിസംബറിലെഡ്രൈ ഡേകള്‍
ഡ്രൈ ഡേകൾ എന്നത് ലഹരിപാനീയങ്ങളുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്ന പ്രത്യേക ദിവസങ്ങളാണ്.
ഡിസംബറിൽ എത്ര ഡ്രൈ ഡേകള്‍ ഉണ്ട്? ഇന്ത്യയിൽ, ഡ്രൈ ഡേകൾ എന്നത് ലഹരിപാനീയങ്ങളുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്ന പ്രത്യേക ദിവസങ്ങളാണ്. മതപരമായ ഉത്സവങ്ങളിലും ദേശീയ അവധി ദിവസങ്ങളിലും തിരഞ്ഞെടുപ്പ് ദിവസങ്ങളിലും ആണ് സാധാരണയായി ഡ്രൈ ഡേ ആചരിക്കപ്പെടുന്നലെത്. സംസ്ഥാനത്ത് എല്ലാ മാസം ഒന്നാം തിയതിയും ഡ്രൈ ഡേ ആയിരിക്കും.
ALSO READ: 'സ്റ്റേഷനിൽ ഓടിയെത്തി, ട്രെയിൻ പോയി'; ടിക്കറ്റിന്റെ പണം തിരികെ കിട്ടുമോ?
രാജ്യത്ത്, 2023 ഡിസംബറിൽ ഒരു ഡ്രൈ ഡേ ആണുള്ളത്. ക്രിസ്മസ് ദിനത്തിൽ അതായത് ഡിസംബർ 25 ന് രാജ്യത്തെ മദ്യ ഷോപ്പുകൾ അടഞ്ഞുകിടക്കും. മതപരമായ ആഘോഷ ദിനമായതുകൊണ്ടാണ് ക്രിസ്മസ് ദിനത്തിൽ ഡ്രൈ ഡേ ആചരിക്കുന്നത്. യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന, ക്രിസ്മസ് പൊതു അവധിയായി ആചരിക്കുന്നു, ഈ ദിവസം മദ്യം വിൽക്കുന്നതും കഴിക്കുന്നതും നിരോധിച്ചിരിക്കുന്നു.
മദ്യത്തിന്റെ ഉപഭോഗം ഈ ദിനത്തിൽ കുറയ്ക്കുക എന്നുള്ളതാണ് ഡ്രൈ ഡേ കൊണ്ട് അർത്ഥമാക്കുന്നത്. ഡ്രൈ ഡേകൾ മദ്യശാലകളുടെയും ബാറുകളുടെയും വരുമാനത്തെ ബാധിക്കും, പ്രത്യേകിച്ച് വിനോദസഞ്ചാരികൾ കൂടുതലുള്ള പ്രദേശങ്ങളിൽ. എങ്കിലും പൊതു സുരക്ഷ ഉറപ്പാക്കാൻ ഡ്രൈ ഡേ ആചരിക്കുന്നു.
സാമൂഹിക ക്രമം നിലനിർത്താനും മതപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രത്യേക അവസരങ്ങളിൽ പൊതു സുരക്ഷ പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ഡ്രൈ ഡേകൾ ആചരിക്കുന്നു. ഡ്രൈ-ഡേ നിയന്ത്രണങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ALSO READ: 9,760 കോടിയുടെ നോട്ടുകൾ എവിടെ? 2000 ത്തിന്റെ നിയമപരമായ മൂല്യം തുടരുമെന്ന് ആർബിഐ