വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റ ഇതിൽ ഉൾപ്പെടുന്നു. 

Digital Personal Data Protection Bill Approved by Union Cabinet APK

ദില്ലി: വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കാബിനറ്റ് അംഗീകാരത്തിന് ശേഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച ഫീഡ്‌ബാക്ക് കണക്കിലെടുത്ത് രണ്ടാമത്തെ കരട് തയ്യാറാക്കുകയും തുടർന്ന് മന്ത്രിതല ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 

READ ALSO: കുട്ടികൾക്ക് വേണ്ടി പിപിഎഫ് അക്കൗണ്ട്; 5 ഗുണങ്ങൾ ഇതാ

രാജ്യത്ത് ഡിജിറ്റൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് ബില്ലിന് അധികാരപരിധി ഉണ്ടായിരിക്കും. ബില്ലിന് കീഴിൽ, വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങൾക്കായി മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ദേശീയ സുരക്ഷ പോലുള്ള കാരണങ്ങളാൽ ഡാറ്റ പ്രോസസ്സിംഗിനായി സർക്കാരിന് അനുവദിച്ചിരിക്കുന്ന ഇളവുകൾ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുമുണ്ട്. 

2017 ജൂലൈ 31 ന് സർക്കാർ ഡാറ്റ സുരക്ഷ സംബന്ധിച്ച് വിദഗ്‌ധസമിതി രൂപീകരിച്ചത്. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഡാറ്റാ സംരക്ഷിക്കുന്നതിനായും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നതിനുമായി അതോറിറ്റി രൂപീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു. 2021 ഡിസംബർ 16-ന് റിപ്പോർട്ട് നൽകിയ പാർലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് ബിൽ അയച്ചു. പാർലമെന്റിന്റെ സംയുക്ത സമിതിയുടെ (ജെ‌സി‌പി) അവലോകനം ഉൾപ്പെടെ ഒന്നിലധികം തവണ ബിൽ അവലോകനം ചെയ്യപ്പെടുകയും നിരവധി തിരിച്ചടികൾ നേരിടുകയും ചെയ്തതിന് ശേഷം സർക്കാർ പാർലമെന്റിൽ നിന്ന് മുൻ പതിപ്പ് പിൻവലിച്ചതിന് ശേഷമാണ് പുതിയ കരട് പുറത്തിറക്കിയത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios