അദാനി നയിക്കുന്ന കമ്പനികൾ ഏതൊക്കെ; ഓഹരികൾ കുതിക്കുന്നു
കളം നിറഞ്ഞ് അദാനി, അദാനി ഗ്രൂപ്പിന് കീഴിൽ വരുന്ന കമ്പനികളുടെ പൂർണ്ണമായ ലിസ്റ്റ്
മുകേഷ് അംബാനിയെ കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം വീണ്ടും നേടിയിരിക്കുകയാണ് ഗൗതം അദാനി. അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് വരുമാനത്തിന്‍റെയും ബിസിനസിന്‍റെയും കാര്യത്തില്‍ അദാനി നേടിക്കൊണ്ടിരിക്കുന്നത്. 1988- ലാണ് അദാനി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. കടൽ, വിമാനത്താവള മാനേജ്‌മെന്റ്, വൈദ്യുതി ഉൽപ്പാദനം, വിതരണം, ഖനനം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലേക്ക് അദാനി ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ളതും പങ്കാളിത്തമുള്ളതുമായ 26 സ്ഥാപനങ്ങളാണ് നിലവിലുള്ളത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം..
1. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്.
2. അദാനി സോളാർ
3. അദാനി വിൻഡ്
4. അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്.
5. അദാനി ട്രാൻസ്മിഷൻ
6. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്.
7. അദാനി പവർ ലിമിറ്റഡ്.
8. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്.
9. അദാനി പോർട്ട്സ് & സെസ് ലിമിറ്റഡ്.
10. അദാനി വിൽമർ
11. അദാനി റിയൽറ്റി
12. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ്.
13. അംബുജ സിമന്റ്സ്
14. എ.സി.സി
15. സാംഘി സിമന്റ്
16. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്.
17. അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ്.
18. നോർത്ത് ക്വീൻസ്ലാൻഡ് എക്സ്പോർട്ട് ടെർമിനൽ
19. അദാനി കണക്സ്
20. അദാനി ഡിജിറ്റൽ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്.
21. അദാനി ഇലക്‌ട്രിസിറ്റി
22. അദാനി ക്യാപിറ്റൽ
23. അദാനി ഹൗസിംഗ് ഫിനാൻസ്
24. എൻ.ഡി.ടി.വി
25. ഐഎഎൻഎസ്
26. അദാനി പ്രോപ്പർട്ടീസ് ലിമിറ്റഡ്.