അയോധ്യയിലേക്ക് വെച്ചുപിടിച്ച് ബാങ്കുകളും; ലക്ഷ്യം ഇതോ
അയോധ്യ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ എടിഎമ്മുകൾ നിലയുറപ്പിക്കും ക്ഷേത്ര നഗരിയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതിലൂടെ മികച്ച ബിസിനസ് അവസരം ലക്ഷ്യമിട്ടാണ് പൊതുമേഖലാ ബാങ്കുകള്‍
അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം അടുത്തിരിക്കെ കൂടുതല്‍ ശാഖകള്‍ തുറക്കാനൊരുങ്ങി ബാങ്കുകള്‍. ക്ഷേത്ര നഗരിയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതിലൂടെ മികച്ച ബിസിനസ് അവസരം ലക്ഷ്യമിട്ടാണ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അയോധ്യയിൽ മൂന്ന് ശാഖകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി ഒരു മാസത്തിനുള്ളിൽ ഒന്ന് കൂടി തുറക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞയാഴ്ച കർണാടക ബാങ്ക് അതിന്റെ 915-ാമത്തെ ശാഖ ക്ഷേത്രനഗരിയിൽ തുറന്നു.
മൊബൈൽ എടിഎമ്മുകൾ തുറന്നാണ് ആക്സിസ് ബാങ്ക് തങ്ങളുടെ സാന്നിധ്യം വിപുലമാക്കുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ എടിഎമ്മുകൾ നിലയുറപ്പിക്കും. അയോധ്യയിൽ വരാനിരിക്കുന്ന ബിസിനസ്സ് അവസരങ്ങൾ കണക്കിലെടുത്ത്, ഒരു പുതിയ ശാഖ തുറക്കുന്നതിനുള്ള നിർദ്ദേശം ബാങ്കിന്റെ സജീവ പരിഗണനയിലാണെന്ന് ജമ്മു ആൻഡ് കശ്മീർ ബാങ്ക് അറിയിച്ചു.
അയോധ്യ ജില്ലയിൽ ഏകദേശം 250 ബാങ്ക് ശാഖകളാണുള്ളത്. ബാങ്ക് ഓഫ് ബറോഡയ്ക്ക് ആണ് ഇവിടെ ഏറ്റവും കൂടുതൽ ശാഖകളുള്ളത്. 34 എണ്ണം . 26 ശാഖകളുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് തൊട്ടുപിന്നിൽ. ജില്ലയിൽ 21 ശാഖകളുള്ള മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് പുതിയ വിമാനത്താവളത്തിന് സമീപം മറ്റൊരു ശാഖ കൂടി തുറക്കും.
ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് അയോധ്യ നഗരത്തിൽ ആറ് ശാഖകളും ജില്ലയിൽ 11 ശാഖകളുമുണ്ട്. അടുത്തിടെ കാനറ ബാങ്ക് തങ്ങളുടെ പ്രാദേശിക പ്രാദേശിക ഓഫീസ് അയോധ്യയിലേക്ക് മാറ്റി. പുതിയ ക്ഷേത്രത്തിന് സമീപം ബാങ്ക് ഒരു ശാഖയുണ്ട്, അടുത്തിടെ ഈ ശാഖ നവീകരിക്കുകയും ചെയ്തു.