ബാങ്ക് അക്കൗണ്ട് വെറുതെയങ്ങ് ക്ലോസ് ചെയ്യാൻ പറ്റില്ല; ഈ 5 കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണി കിട്ടും

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആഴ്ചകളെടുക്കും അക്കൗണ്ട് ക്ലോസ് ചെയ്യാൻ.

closing your bank account Keep these 5 rules in mind

ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനേക്കാൾ എളുപ്പമാണ് അത് ക്ലോസ് ചെയ്യാൻ എന്ന കരുതുന്നവരുണ്ടാകും. എന്നാൽ അത് തെറ്റാണ്. പലപ്പോഴും ഒരാൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കേണ്ടി വന്നേക്കാം. വാർഷിക ചാർജുകൾ, കാർഡ് ഫീസ് തുടങ്ങിയ നിരവധി ചാർജുകൾ അക്കൗണ്ട് ഉടമയിൽ നിന്നും ബാങ്കുകൾ ഈടാക്കുന്നതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് മികച്ച വഴി എന്ന് തോന്നിയേക്കാം. 

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആഴ്ചകളെടുക്കും അക്കൗണ്ട് ക്ലോസ് ചെയ്യാൻ. കാലതാമസം ഒഴിവാക്കാൻ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ മനസ്സിൽ വെക്കേണ്ട 5 കാര്യങ്ങൾ ഇവയാണ്

ALSO READ: 5 ലക്ഷം വെച്ച് 10 ലക്ഷം നേടാം; എസ്ബിഐ സ്പെഷ്യൽ എഫ്ഡി, പലിശ നിരക്ക് ഇങ്ങനെ

1 ഇടപാടുകൾ അവസാനിപ്പിക്കുക

ബാങ്ക് അക്കൗണ്ടിൽ നിന്നും  എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഉദാഹരണത്തിന്, അക്കൗണ്ടിൽ എന്തെങ്കിലും ഇടപാട് കുടിശ്ശികയുണ്ടെങ്കിൽ, അത് അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല.

2 നെഗറ്റീവ് ബാലൻസ്: 

അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമെന്ന് ബാങ്കുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ കുറവ് വന്നാൽ പിഴ ഈടാക്കിയേക്കാം. നെഗറ്റീവ് ബാലൻസ് ആയിരുന്നാൽ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല

3 ക്ലോസിംഗ് ചാർജുകൾ 

പല ബാങ്കുകളും ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ക്ലോസിങ് ചാര്ജുകള് ഈടാക്കാറുണ്ട്. വ്യത്യസ്ത ബാങ്കുകൾക്കനുസരിച്ച് ഈ ചാർജ് വ്യത്യാസപ്പെടാം.

4 പ്രതിമാസ പേയ്‌മെന്റ്

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഏതെങ്കിലും  പ്രതിമാസ പേയ്‌മെന്റ് മാൻഡേറ്റ് സജീവമാണെങ്കിൽ, നിങ്ങൾ ആദ്യം അത് നിർജ്ജീവമാക്കേണ്ടതുണ്ട്. 

5 ലോക്കർ സംവിധാനങ്ങൾ

ബാങ്ക് ലോക്കർ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് ലോക്കറിലുള്ളവ മാറ്റേണ്ടതാണ്. 

6 സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ചെയ്യുക

അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എല്ലാ രേഖകളും ഡൗൺലോഡ് ചെയ്യണം, കാരണം, ഒരു അക്കൗണ്ട് അടച്ചുകഴിഞ്ഞാൽ, അത് വീണ്ടും ആക്സസ് ചെയ്യാൻ കഴിയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios