പെൻഷൻ പദ്ധതി തിരിച്ചടിക്കുമോ; അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം

പുതിയ പെൻഷൻ പദ്ധതിയെക്കുറിച്ച്  വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് എൻപിഎസുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരാനിരിക്കുന്നത്.

Centre will likely present a status report on NPS during Budget 2024

ദേശീയ പെൻഷൻ പദ്ധതിയുമായി (എൻപിഎസ്) ബന്ധപ്പെട്ട വിശദമായ  റിപ്പോർട്ട് ധനമന്ത്രാലയം പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. എൻപിഎസ് അവലോകനം ചെയ്യുന്ന ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം അവസാനത്തോടെ വിശദമായ സ്ഥിതിവിവര റിപ്പോർട്ട് ധനമന്ത്രാലയത്തിന് സമർപ്പിക്കും. എൻപിഎസിൽ ചില മാറ്റങ്ങൾ പാനൽ നിലവിൽ പരിഗണിക്കുന്നുണ്ട്. അതേ സമയം അധിക സാമ്പത്തിക ബാധ്യതകൾക്കോ പഴയ പെൻഷൻ സ്കീമിലേക്ക് മടങ്ങുന്നതിനോ അനുകൂലമായല്ല സമിതിയെന്നാണ് സൂചന. പഴയ പെൻഷൻ പദ്ധതിയുമായി (ഒപിഎസ്) താരതമ്യം ചെയ്യുമ്പോൾ പെൻഷൻകാരുടെ ആശങ്കകൾ കണക്കിലെടുത്ത് എൻപിഎസിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയേക്കും. പഴയ പദ്ധതിപ്രകാരം അവസാന ശമ്പളത്തിന്റെ പകുതിയാണ് പെൻഷൻ. എന്നാല്‍ എന്‍.പി.എസില്‍ ഇതിന്റെ പത്തിലൊന്നു തുക പോലും ലഭിക്കുന്നില്ല

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എൻ.പി.എസ്. തിരിച്ചടിയാകാതിരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. എൻ.പി.എസ് പുനഃപരിശോധിച്ച് ഭേദഗതികൾ ശുപാർശ ചെയ്യാൻ ടി.വി. സോമനാഥൻ കമ്മിറ്റിയെ കേന്ദ്രം ഏപ്രിലിൽ നിയോഗിക്കുകയായിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷം പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു.രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിയത്.ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഒ.പി.എസിലേക്ക് മടങ്ങുന്നത് 4.9 മടങ്ങ് വരെ  അധിക ബാധ്യത സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നുണ്ട്. പുതിയ പെൻഷൻ പദ്ധതിയെക്കുറിച്ച്  വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് എൻപിഎസുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരാനിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios