ബൈ ബൈ പറയുമോ ബൈജുവിനോട്? സ്ഥാപനം നടത്താൻ യോഗ്യനല്ലെന്ന് നിക്ഷേപകർ, പുകഞ്ഞ് ബൈജൂസ്‌

ബൈജുവും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് 2011ലാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ ആരംഭിച്ചത്. 2015-ൽ കമ്പനി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കി. അതിന് ബൈജൂസ് എന്ന് പേരിടുകയായിരുന്നു

Byju Raveendran unfit to run firm 4 Bjyu s investors file suit

ടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ  കടന്നുപോകുന്ന ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി. ബൈജൂസിൻ്റെ നാല് നിക്ഷേപകർ ബൈജു രവീന്ദ്രനും ഉന്നത മാനേജ്‌മെൻ്റിനുമെതിരെ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. സ്ഥാപനം നടത്തുന്നതിന് ബൈജു രവീന്ദ്രൻ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കണമെന്ന് അവർ എൻസിഎൽടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ന് ചേർന്ന നിക്ഷേപകരുടെ യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പരാജയങ്ങളും കെടുകാര്യസ്ഥതയും ആരോപിച്ച് കമ്പനിയുടെ ചില നിക്ഷേപകർ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. 

അതേസമയം യോഗത്തിൽ യോഗത്തിൽ ബൈജു രവീന്ദ്രനെയും കുടുംബത്തെയും കമ്പനിയുടെ ബോർഡിൽ നിന്ന് പുറത്താക്കിയാലും മാർച്ച് 13 വരെ ഈ തീരുമാനം നടപ്പാക്കില്ല. കമ്പനിയിൽ 32 ശതമാനത്തിലധികം ഓഹരിയുള്ള നിക്ഷേപകർ വിളിക്കുന്ന ഇജിഎം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ബുധനാഴ്ചത്തെ യോഗം ഹൈക്കോടതി വിലക്കിയില്ല. എന്നാൽ ഈ യോഗത്തിലെടുത്ത തീരുമാനം മാർച്ച് 13 വരെ നടപ്പാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇജിഎമ്മിൽ എടുക്കുന്ന ഒരു തീരുമാനവും അടുത്ത വാദം കേൾക്കുന്നത് വരെ സാധുതയുള്ളതല്ലെന്ന് ബുധനാഴ്ച കോടതി ഉത്തരവിടുകയായിരുന്നു.  മാർച്ച് 13ന് കർണാടക ഹൈക്കോടതി ഈ വിഷയം വീണ്ടും പരിഗണിക്കും. കമ്പനിയിൽ ബൈജുവിന്റെയും കുടുംബാംഗങ്ങളുടെയും ആകെ ഓഹരി 26.3 ശതമാനമാണ്.

അതേസമയം, ബൈജു രവീന്ദ്രനും കമ്പനിയുടെ മറ്റ് ബോർഡ് അംഗങ്ങളും ഈ ഇജിഎമ്മിൽ പങ്കെടുത്തിട്ടില്ല. ബൈജൂസിന്റെ ബോർഡിൽ ബൈജു രവീന്ദ്രൻ, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരും ഉൾപ്പെടുന്നു.

ബൈജുവും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് 2011ലാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ ആരംഭിച്ചത്. 2015-ൽ കമ്പനി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കി. അതിന് ബൈജൂസ് എന്ന് പേരിടുകയായിരുന്നു. 2018 ഒക്ടോബറോടെ കമ്പനി രാജ്യത്തെ ആദ്യത്തെ എഡ്യൂടെക് യൂണികോൺ ആയി മാറി.  2022 ജൂലൈ വരെ ആപ്പിന് 150 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നു. കോവിഡ് സമയത്ത് മിന്നും പ്രകടനം കാഴ്ച വച്ചെങ്കിലും അതിന് ശേഷം ഓഫ് ലൈൻ ക്ലാസുകളാരംഭിച്ചതോടെ ബൈജൂസ് പ്രതിസന്ധിയിലാവുകയായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ 8245 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. ഇതിന് പുറമേ ഇ.ഡി അന്വേഷണം കൂടി നേരിടുകയാണ് ബൈജു 

Latest Videos
Follow Us:
Download App:
  • android
  • ios