സ്വന്തം റിഫൈനറിയിലെ മുഴുവൻ ഓഹരിയും വിൽപ്പനയ്ക്ക് വെച്ച് ബിപിസിഎൽ

റിഫൈനറിയിൽ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. 

BPCL sell entire stake in numaligarh refinery

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തങ്ങളുടെ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വിൽക്കുന്നു. ഇതിലെ ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരിയും 9878 കോടി രൂപയ്ക്ക് വിൽക്കാനാണ് ശ്രമം. സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് 1.3 ബില്യൺ ഡോളറിന് റിഫൈനറി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

റിഫൈനറിയിൽ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. ഓയിൽ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേർസ് ഇന്ത്യ ലിമിറ്റഡ് എന്നീ കൺസോർഷ്യത്തിനാണ് ഓഹരികൾ കൈമാറുന്നത്. ഇതിന് പുറമെ അസം സംസ്ഥാന സർക്കാരിനും ഓഹരിയുടെ ഒരു ഭാഗം ലഭിക്കും. 

ഇടപാടിന്റെ അന്തിമ തീരുമാനം മറ്റ് ഓഹരി ഉടമകളുടെ അനുമതിയോടെ കൈക്കൊള്ളുമെന്നാണ് ബിപിസിഎൽ വ്യക്തമാക്കിയിരിക്കുന്നത്. ഓയിൽ ഇന്ത്യ നിലവിൽ നുമാലിഗഡ് റിഫൈനറിയുടെ 26 ശതമാനം ഓഹരികളുടെ ഉടമയാണ്. അസമിൽ മൂന്ന് ദശലക്ഷം ടൺ ഇന്ധന സംസ്കരണമാണ് ഈ റിഫൈനറിയിലൂടെ ഉണ്ടാവുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വർധിച്ചുവരുന്ന ഇന്ധന ഉപഭോഗത്തിന് വളരെ ആശ്വാസം നൽകുന്നതാണ് ഈ സ്ഥാപനം.

Latest Videos
Follow Us:
Download App:
  • android
  • ios