പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്.  ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്.

Bank working days only 5 days in a week, saturdays holiday prm

ദില്ലി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അം​ഗീകാരം നൽകാനും തീരുമാനമായി. ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അം​ഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും. 

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്.  ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന. വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്പളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.  
 

Latest Videos
Follow Us:
Download App:
  • android
  • ios