മാർച്ചിൽ ബാങ്കിലെത്തി 'പണി കിട്ടേണ്ട'; 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും, അവധികള്‍ ഇങ്ങനെ
ബാങ്ക് അവധി ആണെങ്കിലും ഓൺലൈൻ ബാങ്കിങ് സേവനം ലഭ്യമാകുമെന്ന് ഓർക്കേണ്ടതാണ്.
ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും അവസാന മാസമാണ് മാർച്ച്. 2023 -24 സാമ്പത്തിക വർഷം ഈ മാർച്ചോടെ അവസാനിക്കും. അതുകൊണ്ടുതന്നെ ഈ വർഷം തീർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ തീർക്കാൻ ആളുകൾ തിരക്ക് കൂട്ടും.അതിനായി ബാങ്കുകളിൽ എത്തുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. എന്താണെന്നല്ലേ.. ബാങ്ക് അവധികൾ. വരാനിരിക്കുന്ന ബാങ്ക് അവധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.കാരണം ഇതിലൂടെ ഒരു വ്യക്തിക്ക് ബാങ്കിംഗ് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഇവ കൈകാര്യം ചെയ്യുന്നതിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും കഴിയും.
ബാങ്ക് അവധി ആണെങ്കിലും ഓൺലൈൻ ബാങ്കിങ് സേവനം ലഭ്യമാകുമെന്ന് ഓർക്കേണ്ടതാണ്.
2024 മാർച്ചിലെ ബാങ്ക് അവധികള്‍ അറിയാം
മാർച്ച് 1: ചാപ്ചാർ കുട്ട് (മിസോറാം)
മാർച്ച് 3: ഞായറാഴ്ച
മാർച്ച് 8: മഹാശിവരാത്രി (ദില്ലി, ബീഹാർ, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാൾ, മിസോറാം, അസം, മണിപ്പൂർ, മേഘാലയ, സിക്കിം, നാഗാലാൻഡ്, ഇറ്റാനഗർ, ഗോവ)
മാർച്ച് 9: രണ്ടാം ശനിയാഴ്ച
മാർച്ച് 10: ഞായറാഴ്ച
മാർച്ച് 17: ഞായറാഴ്ച
മാർച്ച് 22: ബീഹാർ ദിവസ് (ബീഹാർ)
മാർച്ച് 23: നാലാം ശനിയാഴ്ച
മാർച്ച് 24: ഞായറാഴ്ച
മാർച്ച് 25: ഹോളി (കർണ്ണാടക, ഒഡീഷ, തമിഴ്നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ്, ബിഹാർ, ശ്രീനഗർ )
മാർച്ച് 26: യോസാംഗ് രണ്ടാം ദിവസം/ഹോളി (ഒഡീഷ, മണിപ്പൂർ, ബീഹാർ)
മാർച്ച് 27: ഹോളി (ബീഹാർ)
മാർച്ച് 29: ദുഃഖവെള്ളി (ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്)
മാർച്ച് 31: ഞായറാഴ്ച