ജനുവരിയിൽ 11 ദിവസം ബാങ്കുകൾ തുറക്കില്ല; അവധികൾ ഇങ്ങനെ

പുതുവര്ഷാരംഭത്തിൽ ബാങ്ക് ഇടപാടുകൾ നടത്തേണ്ടവരുണ്ടെങ്കിൽ അറിയേണ്ട ഒരു കാര്യമുണ്ട്. ജനുവരിയിൽ 11 ദിവസം ബാങ്ക് അവധിയായിരിക്കും.

bank holidays in January 2024

പുതുവർഷത്തിൽ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന തിരക്കിലായിരിക്കും പലരും. നിക്ഷേപങ്ങൾ മുതൽ പുതിയ അക്കൗണ്ടുകൾ വരെ പ്ലാനിംഗിലുണ്ടാകാം. പുതുവര്ഷാരംഭത്തിൽ ബാങ്ക് ഇടപാടുകൾ നടത്തേണ്ടവരുണ്ടെങ്കിൽ അറിയേണ്ട ഒരു കാര്യമുണ്ട്. ജനുവരിയിൽ 11 ദിവസം ബാങ്ക് അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനം കൂടാതെ മറ്റ് പൊതു അവധി ദിനങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമോ എന്ന് അറിയാം. 

എല്ലാ ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഉൾപ്പടെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക അറിയാം. 

2024 ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക ഇതാ; 

- ജനുവരി 1 (തിങ്കൾ): ന്യൂ ഇയർ അവധി

- ജനുവരി 11 (വ്യാഴം): മിസോറാമിൽ മിഷനറി ദിനം  

- ജനുവരി 12 (വെള്ളി): പശ്ചിമ ബംഗാളിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം

- ജനുവരി 13 (ശനി): പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ലോഹ്രി ആഘോഷം

- ജനുവരി 14 (ഞായർ): മകര സംക്രാന്തി 

- ജനുവരി 15 (തിങ്കൾ): തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൊങ്കൽ ആഘോഷം, തമിഴ്‌നാട്ടിൽ തിരുവള്ളുവർ ദിനം

- ജനുവരി 16 (ചൊവ്വ): പശ്ചിമ ബംഗാളിലും അസമിലും തുസു പൂജ ആഘോഷം

- ജനുവരി 17 (ബുധൻ): പല സംസ്ഥാനങ്ങളിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ആഘോഷം

- ജനുവരി 23 (ചൊവ്വ):  സുഭാഷ് ചന്ദ്രബോസ് ജയന്തി 

- ജനുവരി 26 (വെള്ളി): റിപ്പബ്ലിക് ദിനം 

- ജനുവരി 31 (ബുധൻ): അസമിൽ മീ-ഡാം-മീ-ഫൈ ആഘോഷം 

Latest Videos
Follow Us:
Download App:
  • android
  • ios