'ബാങ്കിൽ പോകാൻ വരട്ടെ', പണിമുടക്കും അവധികളും; ഡിസംബറിൽ ബാങ്കുകൾ എത്ര ദിവസം തുറക്കും
അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസമല്ല പണിമുടക്കും അവധികളും ഉള്ളത്. അവധികൾ പ്രാദേശികമായി വ്യത്യാസപ്പെടും
ഡിസംബറിൽ ബാങ്ക് ഇടപാടുകൾ നടത്താനായി പ്ലാൻ ചെയ്തവരുണ്ടെങ്കിൽ ശ്രദ്ധിക്കുക, രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകൾ ഡിസംബർ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ബാങ്ക് അവധികളും. അതുകൊണ്ടുതന്നെ ഡിസംബറിൽ നിരവധി ദിവസം ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും എന്ന് ചുരുക്കം. അതേസമയം, മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താനാകും.
അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസമല്ല പണിമുടക്കും അവധികളും ഉള്ളത്. അവധികൾ പ്രാദേശികമായി വ്യത്യാസപ്പെടും. ഡിസംബറിൽ ആറ് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. ഓരോ ബാങ്കും ഓരോ ദിവസമായിരിക്കും പണിമുടക്കുക.
also read: ആധാർ കാർഡ് പുതുക്കിയില്ലേ? ഈ തീയതി വരെ സൗജന്യം
ഡിസംബർ 4: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവ പണിമുടക്കും
ഡിസംബർ 5: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പണിമുടക്കും
ഡിസംബർ 6: കാനറ ബാങ്കിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ഡിസംബർ 7: ഇന്ത്യൻ ബാങ്കിലും യുകോ ബാങ്കിലും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ഡിസംബർ 8: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും
ഡിസംബർ 11: എല്ലാ സ്വകാര്യ ബാങ്കുകളിലും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ALSO READ: ഇന്ത്യൻ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിയറ്റ്നാമും, വിസ ഇളവ് പ്രഖ്യാപിച്ചേക്കും
ആർബിഐയുടെ അവധികൾ അനുസരിച്ച് 2023 ഡിസംബറിൽ 11 ദിവസം ബാങ്ക് അവധിയുണ്ട്.
ഡിസംബർ 1 - അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്ക് അവധി
ഡിസംബർ 3 - ഞായറാഴ്ച
ഡിസംബർ 4 - സെന്റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ- ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 9 - രണ്ടാമത്തെ ശനിയാഴ്ച
ഡിസംബർ 10 - ഞായറാഴ്ച
ഡിസംബർ 12 - പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ - മേഘാലയയിൽ ബാങ്ക് അവധി
ഡിസംബർ 13 - സിക്കിമിൽ ബാങ്ക് അവധി
ഡിസംബർ 14 - സിക്കിമിലെ ബാങ്കുകൾക്ക് അവധി
ഡിസംബർ 17 - ഞായറാഴ്ച
ഡിസംബർ 18 - മേഘാലയയിൽ ബാങ്ക് അവധി
ഡിസംബർ 19 - വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്കുകൾക്ക് അവധി