ബാങ്ക് സ്ഥിരനിക്ഷേപം മികച്ചതോ? നിർബന്ധമായും ഇക്കാര്യങ്ങൾ കൂടി അറിയണം!

സ്ഥിര നിക്ഷേപം നടത്താൻ ഒരുങ്ങുകയാണോ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!  

Bank fixed deposits disadvantages of investing in FDs despite high interest rates ppp

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പൊതുവെ ഇന്ത്യക്കാർക്കിടയിൽ ഇന്നും ജനപ്രിയമായ നിക്ഷേപ ഓപ്ഷൻ തന്നെയാണ്. 2022 മെയ് മുതൽ വർദ്ധിച്ചുവരുന്ന സ്ഥിരനിക്ഷേപ പലിശ നിരക്കുകളും സ്ഥിരനിക്ഷേപം തുടങ്ങാൻ കൂടുതൽ പേരെ പ്രേരിപ്പിക്കുന്നുണ്ട്.ഒരു മികച്ച നിക്ഷേപ  ഓപ്ഷനാണെങ്കിലും, സ്ഥിരനിക്ഷേപങ്ങൾ ചില പോരായ്മകളും ഉണ്ട്. ആകർഷകമായ പലിശ നിരക്കും നിക്ഷേപസുരക്ഷയും ലഭിക്കുമെങ്കിലും നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതിന് മുൻപ് ഇതിനുള്ള  പോരായ്മകളും അറിഞ്ഞിരിക്കണം. സ്ഥിര നിക്ഷേപത്തിന്റെ  പ്രധാന പോരായ്മകൾ എന്തൊക്കെയെന്ന് നോക്കാം

1)  റിട്ടേൺ കുറവ്
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന പോരായ്മകളിലൊന്ന്, മറ്റ് നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ നിരക്ക് സാധാരണയായി കുറവാണ് എന്നതാണ്. അതായത് ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു നിശ്ചിത പലിശയാണ് കാലാവധിയിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് സ്റ്റോക്കുകൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വരുമാനത്തേക്കാൾ കുറവായിരിക്കും

2) സ്ഥിരമായ പലിശ നിരക്ക്
ഒരു നിശ്ചിത പലിശ നിരക്കിൽ നിങ്ങൾ ഒരു എഫ്ഡി തുടങ്ങുമ്പോൾ, കാലാവധി അവസാനിക്കുന്നത് വരെ ആ നിരക്കിലാണ് പലിശ ലഭിക്കുക.പലിശ നിരക്ക് കുറഞ്ഞ സമയതത്  എഫ്ഡി തുടങ്ങിയാൽ  പലിശ കൂടുന്ന കാലത്തെ നേട്ടം ലഭിക്കില്ല.

3) ലോക്ക്-ഇൻ കാലയളവ്
നിങ്ങൾ ഒരു സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പണം നിക്ഷേപത്തിന്റെ കാലാവധി വരെ ലോക്ക് ഇൻ ചെയ്യപ്പെടും. , നിങ്ങൾക്ക് അടിയന്തിര സാഹചര്യമുണ്ടെങ്കിൽപ്പോലും, കാലാവധി തീരുന്നത് മുൻപ്  നിങ്ങൾക്ക്   പണം ഉപയോഗിക്കാൻ സാധിക്കില്ല. കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പിഴ ഈടാക്കും.

4) ടി.ഡി.എസ്
ഒരു സ്ഥിര നിക്ഷേപത്തിൽ നിന്ന് നിങ്ങൾ നേടുന്ന പലിശ നികുതി വിധേയമായ വരുമാനമാണ്.  നിങ്ങൾ നേടുന്ന പലിശയ്ക്ക് നികുതി നൽകേണ്ടിവരികയും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം കുറയ്ക്കുകയം ചെയ്യും.നിങ്ങളുടെ നികുതി നിരക്ക് നിങ്ങളുടെ വരുമാന സ്ലാബ് നിരക്കിനെ ആശ്രയിച്ചിരിക്കും.പലിശ വരുമാനം ആകെ വരുമാനത്തിനൊപ്പം ചേർത്താണ് നികുതി കണക്കാക്കുക.

5)  പണപ്പെരുപ്പം
നികുതികൾ കണക്കിലെടുത്താലും നിക്ഷേപത്തിന്റെ വരുമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലായിരിക്കണം. എന്നാൽ  സ്ഥിര നിക്ഷേപ പലിശയ്ക്ക് ഇത് പലപ്പോഴും സാധിക്കുന്നില്ല. പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേൺ  ലഭിക്കുന്നില്ലെങ്കിൽ സ്ഥിരനിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നത് നല്ല ആശയമല്ലെന്ന്  സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read more: സമ്മാനങ്ങൾ വേണ്ട, പകരം ഹണിമൂണിനുള്ള പണം മതി, വെറൈറ്റി ക്ഷണക്കത്തുകൾ

6 .ലിക്വിഡിറ്റി
എഫ്ഡികൾ കുറഞ്ഞ ലിക്വിഡിറ്റിയുള്ളവയാണ്. അടിയനതര സാഹചര്യങ്ങലിൽ പണത്തിന് അത്യാവശ്യം വന്നാൽ പണം ലഭിക്കാനുള്ള സാധ്യത സ്ഥിര നിക്ഷേപത്തിൽ കുറവാണ്.

7)കാലാവധിക്ക് മുൻപ് പിൻവലിച്ചാ‍ൽ പിഴ
ബാങ്കുകൾ നിക്ഷേപകർക്ക് അവരുടെ എഫ്ഡികൾ കാലാവധിക്ക് മുൻപ് പിൻവലിക്കാനുള്ള ഒരു ഓപ്ഷൻ നൽകുന്നുണ്ട്. നിക്ഷേപം നേരത്തെ പിൻവലിച്ചാൽ ബാങ്ക് പിഴ ഈടാക്കും. പിഴ മൊത്തം പലിശയുടെ 1ശതമാനം മുതൽ 3 ശതമാനം വരെ വരെ പലിശ നിരക്കിൽ കുറവ് വരാം
 

Latest Videos
Follow Us:
Download App:
  • android
  • ios