ബാങ്ക് എഫ്ഡിയോ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ? നിക്ഷേപത്തിന് മികച്ച ഓപ്ഷൻ ഏതാണ്? അറിയേണ്ടതെല്ലാം

ഫിക്സഡ് ഡെപ്പോസിറ്റാണോ പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റാണോ മെച്ചം?

Bank Fixed Deposit Vs Post Office Time Deposit Which is a better option details ppp

കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം മികച്ച വരുമാനം നൽകുന്ന പദ്ധതികളിൽ സുരക്ഷിതമായി നിക്ഷേപിക്കാനാണ് ഏവരും ആഗ്രഹിക്കുക. ഇതിനായി വിവിധ തരത്തിലുള്ള നിക്ഷേപപദ്ധതികളും ഇന്ന് നിലവിലുണ്ട്. ഫിക്്‌സഡ് ഡെപ്പോസിറ്റുകൾ എല്ലാ പ്രായത്തിലുമുള്ള നിക്ഷേപകർക്ക് പ്രിയപ്പെട്ട നിക്ഷേപപദ്ധതികളിലൊന്നാണ്. കാരണം വിപണിയുടെ അസ്ഥിരതകൾ ബാധിക്കാത്തതിനാൽ ഇത് റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്തവരുടെ ഇഷ്ട ചോയ്‌സ് കൂടിയാണ്. മികച്ച വരുമാനം നൽകുന്നതിനൊപ്പം സ്ഥിരനിക്ഷേപങ്ങൾ സുരക്ഷിതവുമാണ്.

എന്നാൽ സ്ഥിരനിക്ഷേപം തെരഞ്ഞെടുക്കുമ്പോഴും അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപകർ അവരുടെ ആവശ്യങ്ങൾ ശരിയായി മനസ്സിലാക്കുകയും, അവരുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നതിനായി ശരിയായ സ്ഥിരനിക്ഷേപം തിരഞ്ഞെടുക്കുകയും വേണം. മിക്ക ബാങ്കുകളും അവരുടെ എഫ്ഡികളുടെ പലിശ നിരക്കുകൾ പുതുക്കുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിരക്കുകളും കേന്ദ്രസർക്കാർ പരിഷ്‌കരിച്ചിട്ടുണ്ട്. അതിനാൽ, ബാങ്കുകളുടെ എഫ്ഡികളോ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ ? നിക്ഷേപത്തിന് ഏതാണ് മികച്ചതെന്ന് നോക്കാം.

വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ബാങ്ക് എഫ്ഡികളും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം, ഇത് വഴി നിങ്ങളുടെ നിക്ഷേപത്തിന് പരമാവധി ആനുകൂല്യം ലഭിക്കാൻ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്നും അറിയാം

നിക്ഷേപം ഈസിയായി തുടങ്ങാം
ബാങ്ക് എഫ്ഡികളിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലും നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ രണ്ട് നിക്ഷേപങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആരംഭിക്കാവുന്നതാണ്.

നിക്ഷേപം സുരക്ഷിതമായിരിക്കും

കേന്ദ്രസർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ സുരക്ഷയെപ്പറ്റി ആശങ്കയേ വേണ്ട.  മറുവശത്ത്, 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനാണ് (ഡിഐസിജിസി) ഇൻഷ്വർ ചെയ്യുന്നത്. അതിനാൽ, രണ്ട് സ്ഥിര നിക്ഷേപ ഉപകരണങ്ങളും നിങ്ങളുടെ നിക്ഷേപത്തിന് ഉയർന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപകാലാവധി
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ കുറഞ്ഞ കാലാവധി 1 വർഷവും പരമാവധി  5 വർഷവുമാണ് വാഗ്ദാനം ചെയ്യുന്നത്.. ബാങ്ക് എഫ്ഡികളിൽ, നിങ്ങൾക്ക് കുറഞ്ഞത് 7 ദിവസത്തേക്ക് നിക്ഷേപിക്കാം,  പരമാവധി കാലയളവ് 10 വർഷം വരെയാണ്. അതിനാൽ, നിങ്ങൾക്ക് 1 വർഷത്തിൽ താഴെയും 5 വർഷത്തിൽ കൂടുതലും നിക്ഷേപിക്കാൻ കഴിയുന്നതിനാൽ, കാലാവധി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബാങ്ക് എഫ്ഡികൾ കൂടുതൽ അനുയോജ്യമാണ്.

മുതിർന്ന പൗരന്മാർക്ക് നേട്ടം
മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  മറുവശത്ത്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതിർന്ന പൗരന്മാർക്കും പൊതുവിഭാഗത്തിലെ നിക്ഷേപകർക്കും ഒരേ പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

പലിശ നിരക്ക് താരതമ്യം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെയും ബാങ്ക് എഫ്ഡികളുടെയും പലിശ നിരക്ക് എങ്ങനെയെന്നും നിക്ഷേപത്തിന് മുൻപ് മനസിലാക്കേണ്ടതുണ്ട്. ബാങ്ക് എഫ്ഡിയുടെ പലിശ ആർബിഐ കാലാകാലങ്ങളിൽ എടുക്കുന്ന പോളിസി നിരക്ക് തീരുമാനത്തെ ആശ്രയിച്ചാണ് പുതുക്കുക. അതേസമയം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ ഓരോ പാദത്തിലും പുതുക്കും.

ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച പലിശ നിരക്കും പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ ഉയർന്ന പലിശയും നോക്കാം. പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശ പൊതുമേഖലാ ബാങ്കുകളേക്കാൾ അല്പം കൂടുതലാണ്, അതേസമയം സ്വകാര്യമേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച നിരക്കിനേക്കാൾ കുറവുമാണ്.

ബാങ്കുകൾ                        പലിശനിരക്ക്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ      7.3

പിഎൻബി                            7.25

യുസിഒ ബാങ്ക്                        7.2

ബാങ്ക് ഓഫ് ഇന്ത്യ                     7.15

ഇന്ത്യൻ ബാങ്ക്                           7.15

പഞ്ചാബ് ആ്ൻഡ് സിൻഡ് ബാങ്ക്          7.1

ബന്ധൻ ബാങ്ക്                                8

കാത്തലിക് സിറിയൻ ബാങ്ക്                  7.5

ആക്‌സിസ് ബാങ്ക്                              7.26

ധനലക്ഷ്മി ബാങ്ക്                              7.25

ഫെഡറൽ ബാങ്ക്                               7.25

ഐസിഐസിഐ ബാങ്ക്                       7.1

Read more: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

നിങ്ങൾ മുതിർന്ന പൗരനായ നിക്ഷേപകനാണെങ്കിൽ, പോസ്റ്റ് ഓഫീസ് എഫ്ഡികളെ അപേക്ഷിച്ച് ബാങ്കുകൾ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ കാലാവധി നോക്കുകയാണെങ്കിൽ  പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ബാങ്ക് എഫ്ഡികൾ കൂടുതൽ ചോയ്സുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരനിക്ഷേപങ്ങൾ പണലഭ്യതയുടെ കാര്യത്തിലും കുറച്ചധികം മികച്ചതാണ്. മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എഫ്ഡികൾ കാലാവധിക്ക് മുൻപുള്ള  പിൻവലിക്കൽ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിന് പിഴ ഈടാക്കുകയും ചെയ്യും.  പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും എഫ്ഡികളും സുരക്ഷിത നിക്ഷേപ ഓപ്ഷനുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും എഫ്ഡികളും തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിക്ഷേപകർ അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ, അപകടസാധ്യത , കാലാവധി എന്നിവ പരിശോധിച്ച്  നിങ്ങളുടെ സാമ്പത്തിക ലക്ഷ്യവുമായി  അനുയോജ്യമായ നിക്ഷേപപദ്ധതി തിരഞ്ഞെടുക്കേണ്ടതുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios