പലിശ വാരിക്കോരി നൽകി ബാങ്കുകൾ; പലിശ നിരക്ക് അറിയാം
ഏതെല്ലാം ബാങ്കുകളാണ് ഉയർന്ന പലിശ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയാം
ഡിസംബർ 8ലെ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുമ്പോൾ, പല ബാങ്കുകളും ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി. ഏതെല്ലാം ബാങ്കുകളാണ് ഉയർന്ന പലിശ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയാം
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.75% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 3.35% മുതൽ 7.80% വരെയും പലിശ ലഭിക്കും.
ഫെഡറൽ ബാങ്ക്
മുതിർന്ന പൗരന്മാർക്ക്, ഫെഡറൽ ബാങ്ക് ഇപ്പോൾ 500 ദിവസത്തെ കാലാവധിയിൽ പരമാവധി 8.15% പലിശയം 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.80% പലിശയും നൽകുന്നു.
ബാങ്ക് ഓഫ് ഇന്ത്യ
2023 ഡിസംബർ 1 മുതൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപ പലിശ വർദ്ധിപ്പിച്ചു. 46 ദിവസം മുതൽ 90 ദിവസം വരെ 5.25%, 91 ദിവസം മുതൽ 179 ദിവസം വരെ 6.00%, 180 ദിവസം മുതൽ 210 ദിവസം വരെ 6.25%, 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 6.50% എന്നിങ്ങനെയാണ് പലിശ
ഡിസിബി ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഡിസിബി ബാങ്ക് ഉയർത്തി. സാധാരണ ഉപഭോക്താക്കൾക്ക് 8% ഉം മുതിർന്ന പൗരന്മാർക്ക് 8.60% ഉം ഉയർന്ന എഫ് ഡി പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ 3.75% മുതൽ 8% വരെയും മുതിർന്നവർക്ക് 4.25% മുതൽ 8.60% വരെയും പലിശ നിരക്ക് ലഭിക്കും.