വ്യോമയാന രംഗം അടുത്ത വർഷം പൂർവ സ്ഥിതിയിലാകുമെന്ന് എയർ ഏഷ്യാ സിഇഒ
ഇക്കാര്യങ്ങളിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഒരു വെബിനാറിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
മുംബൈ: വ്യോമയാന മന്ത്രാലയം അടുത്ത സാമ്പത്തിക വർഷം കൊവിഡിന് മുൻപത്ത നിലയിലേക്ക് തിരിച്ചെത്തുമെന്ന് എയർ ഏഷ്യാ ഗ്രൂപ്പ് സിഇഒ. വാർത്താ ഏജൻസിയായ ബെർണാമയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നാണ് ടോണി ഫെർണാണ്ടസിന്റെ പ്രതീക്ഷ. സർക്കാർ തലത്തിൽ ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രയുടെ തടസം മറികടക്കാനും ഏതൊക്കെ രേഖകൾ കൈവശം വെക്കണമെന്നും അതിർത്തി കടക്കാൻ എന്തൊക്കെ വേണമെന്നുമുള്ള കാര്യത്തിൽ നയം രൂപീകരിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യങ്ങളിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഒരു വെബിനാറിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona