ചെറുപ്പക്കാരെ ആകർഷിച്ച് ക്രിപ്റ്റോ; കാരണം ഇതോ

രാജ്യത്ത് ഏറ്റവും കൂടുതൽ  പേർ നിക്ഷേപിച്ച ക്രിപ്റ്റോ കറൻസികൾ ഡോഗ് കോയിൻ, ബിറ്റ് കോയിൻ, എഥീറിയം എന്നിവയാണ് . ആകെ നിക്ഷേപ മൂല്യത്തിന്റെ 26 ശതമാനവും ഇവയിലാണ്

Around 75 percent crypto investors are below the age of 35, says report

രാജ്യത്തെ മൊത്തം ക്രിപ്റ്റോ നിക്ഷേപകരിൽ 75 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്ന് കണക്കുകൾ. രാജ്യത്ത് ആകെ 19 ദശലക്ഷത്തിലധികം ക്രിപ്‌റ്റോ നിക്ഷേപകരാണുള്ളത്. മൊത്തം ക്രിപ്‌റ്റോ നിക്ഷേപത്തിന്റെ 20 ശതമാനവും മൂന്ന് പ്രധാന മെട്രോപൊളിറ്റൻ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.  9 ശതമാനം നിക്ഷേപകരുള്ള ഡൽഹി, 8 ശതമാനം നിക്ഷേപകരുള്ള ബാംഗ്ലൂർ, 5 ശതമാനം നിക്ഷേപകരുള്ള മുംബൈ എന്നിവയാണ് ക്രിപ്റ്റോ നിക്ഷേപകർ ഏറ്റവും കൂടുതലുള്ള നഗരങ്ങൾ. ക്രിപ്റ്റോ ആപ്പായ കോയിൻ സ്വിച്ച് തയാറാക്കിയ ഇന്ത്യാ ക്രിപ്റ്റോ പോർട്ട്ഫോളിയെ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ  പേർ നിക്ഷേപിച്ച ക്രിപ്റ്റോ കറൻസികൾ ഡോഗ് കോയിൻ, ബിറ്റ് കോയിൻ, എഥീറിയം എന്നിവയാണ് . ആകെ നിക്ഷേപ മൂല്യത്തിന്റെ 26 ശതമാനവും ഇവയിലാണ്. ക്രിപ്‌റ്റോ നിക്ഷേപകരിൽ ഒമ്പത് ശതമാനം മാത്രമാണ് സ്ത്രീകൾ, ഡൽഹിയിലും ഹൈദരാബാദിലുമാണ് ഏറ്റവും കൂടുതൽ വനിതാ നിക്ഷേപകരുള്ളത്. 2023 ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ക്രിപ്റ്റോ സോളാന ആണ്. 633 ശതമാനം വളർച്ചയാണ് സൊളാനയിലുണ്ടായത്.  160 ശതമാനത്തിലധികം വർധനയാണ് ബിറ്റ്കോയിൻ മൂല്യത്തിലുണ്ടായത്.
 
ക്രിപ്‌റ്റോ നിക്ഷേപകരി 40.19 ശതമാനം  പേർ 26-35 വയസ്സിനിടയിൽ ഉള്ളവരാണ്. മൊത്തം നിക്ഷേപകരിൽ 34.27 ശതമാനം പേർ 18-25 വയസ്സിനിടയിലുള്ളവരുമാണ്. 36-45 പ്രായപരിധിയിലുള്ള  നിക്ഷേപകരുടെ എണ്ണം 15.52 ശതമാനം ആണ്. 46 വയസ്സിന് മുകളിലുള്ളവർ മൊത്തം നിക്ഷേപകരുടെ എണ്ണം 10 ശതമാനവുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios