ഹോം ലോൺ ഇഎംഐ അടയ്ക്കുന്നുണ്ടോ; പലിശ ബാധ്യത കുറയ്ക്കാനുള്ള വഴികൾ ഇതാ

നിലവിലുള്ള നിരക്കും പുതിയ ഭവന വായ്പക്കാർക്ക് നൽകുന്ന പലിശ നിരക്കും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ, ഭവനവായ്പ എടുക്കുന്നവർക്ക് അവരുടെ വായ്പാ നിരക്കുകൾ പുതുക്കുന്നതിന്  അഭ്യർത്ഥിക്കാം.

Are You Paying Home Loan EMI how to reduce interest rate on home loans

രു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഒരുമിച്ച് വലിയ തുക ചെലവാക്കാൻ ഇല്ലാത്തവർ പണം കണ്ടെത്താനായി ഭവന വായ്പയിലേക്ക് തിരിയുന്നു. ഭവനവായ്പകൾക്ക് പലപ്പോഴും ദൈർഘ്യമേറിയ കാലയളവ് ആണ് ഉണ്ടാകുക, ഇത് ദീർഘകാല സാമ്പത്തിക ആസൂത്രണത്തിന് ഉതകുന്നതാണ്. എന്നാൽ പലിശ ഈടാക്കുന്ന രീതി വായ്പ എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്. 

ഭവന വായ്പയുടെ പലിശ നിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത്?

ഭവന വായ്പയുടെ പലിശ നിരക്ക് സാധാരണയായി റിഡ്യൂസിംഗ് ബാലൻസ് രീതി ഉപയോഗിച്ചാണ് കണക്കാക്കുന്നത്, റിഡ്യൂസിംഗ് ബാലൻസ് പലിശ കണക്കുകൂട്ടൽ രീതി എന്നും ഇത് അറിയപ്പെടുന്നു. ഭവന വായ്പയ്ക്ക് നൽകേണ്ട പലിശ നിർണ്ണയിക്കാൻ ഇന്ത്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ രീതിയാണ് സാധാരണയായി  ഉപയോഗിക്കുന്നത്. ഈ രീതിയിൽ പലിശ കണക്കാക്കുന്നത്  കുടിശ്ശികയുള്ള പ്രിൻസിപ്പൽ ബാലൻസ് തുകയുടെ മുകളിലാണ്. പ്രിൻസിപ്പൽ തുക കുറയുന്നത് അനുസരിച്ച് പലിശയും കുറയും. 

പലിശ ബാധ്യത കുറയ്ക്കാനുള്ള വഴികളിതാ..

നിലവിലുള്ള നിരക്കും പുതിയ ഭവന വായ്പക്കാർക്ക് നൽകുന്ന പലിശ നിരക്കും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ, ഭവനവായ്പ എടുക്കുന്നവർക്ക് അവരുടെ വായ്പാ നിരക്കുകൾ പുതുക്കുന്നതിന്  അഭ്യർത്ഥിക്കാം. ഇതിനായി ബാങ്കിൽ അപേക്ഷ നൽകാം. പലിശ നിരക്ക് മാറ്റുന്നതിന് കുടിശ്ശികയുള്ള വായ്പ തുകയുടെ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ ഫീസ് അടയ്ക്കേണ്ടി വരും.പല ഭവനവായ്പയും ക്രെഡിറ്റ് പ്രൊഫൈൽ നല്ലതല്ലെങ്കിൽ ഉയർന്ന പലിശ ഈടാക്കും. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോർ, പ്രതിമാസ വരുമാനം, ജോലി എന്നിവയിൽ മെച്ചപ്പെട്ടതാണെങ്കിൽ, ആ വ്യക്തിയ്ക്ക് മറ്റ് വായ്പക്കാരിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ ഭവനവായ്പ ലഭിക്കാം.

2019 ഒക്ടോബറിൽ റിപ്പോ റേറ്റ്-ലിങ്ക്ഡ് ഹോം ലോണുകൾ അവതരിപ്പിക്കുന്നതിന് മുമ്പ്, എംസിഎൽആറുമായി (ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കിന്റെ മാർജിനൽ കോസ്റ്റ്) ലിങ്ക് ചെയ്ത വായ്പകൾ ഉണ്ടായിരുന്നു. ആ വായ്‌പകൾക്ക് മുമ്പായി അടിസ്ഥാന നിരക്കുമായി ബന്ധപ്പെട്ട വായ്പകൾ ഉണ്ടായിരുന്നു.അതിനാൽ, നിങ്ങൾ എം‌സി‌എൽ‌ആറുമായോ അടിസ്ഥാന നിരക്കുമായോ ലിങ്ക് ചെയ്‌തിരിക്കുന്ന പഴയ ഭവന വായ്പക്കാരനാണെങ്കിൽ, കൂടുതൽ സുതാര്യമായ റിപ്പോ നിരക്ക്-ലിങ്ക്ഡ് സിസ്റ്റത്തിലേക്ക് മാറാൻ ലോൺ റീപ്രൈസിംഗ് നിങ്ങളെ സഹായിക്കും 

Latest Videos
Follow Us:
Download App:
  • android
  • ios