ഇഷ അംബാനിക്കോ, ആകാശ് അംബാനിക്കോ, അനന്ത് അംബാനിക്കോ? ആർക്കാണ് മുകേഷ് അംബാനിയുടെ റിലയൻസിൽ കൂടുതൽ ഓഹരിയുള്ളത്
മക്കളായ ആകാശ് അംബാനി, ഇഷ അംബാനി. അനന്ത് അംബാനി എന്നിവർക്കായി മുകേഷ് അംബാനി ചുമതലകൾ കൈമാറിയിരുന്നു. റിലയൻസിൽ ആർക്കാണ് കൂടുതൽ ഓഹരിയുള്ളത്
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ധിരുഭായ് അംബാനിയുടെ മരണത്തിന് ശേഷം ഭാര്യ കോകില ബെൻ ആണ് മക്കളായ മുകേഷിനും അനിലിനുമായി സാമ്രാജ്യം പകുത്ത് നൽകിയത്.മുകേഷ് മ്പനിയും കഴിഞ്ഞ വര്ഷം തലമുറ മാറ്റം പ്രഖ്യാപിച്ചിരുന്നു. തന്റെ മക്കളായ ആകാശ് അംബാനി, ഇഷ അംബാനി. അനന്ത് അംബാനി എന്നിവർക്കായി ചുമതലകൾ കൈമാറിയിരുന്നു. മുകേഷ് അംബാനിയുടെ റിലയൻസിൽ ആർക്കാണ് പരമാവധി ഓഹരിയുള്ളത്
അംബാനി കുടുംബത്തിൻ്റെ നെടും തൂണായ കോകിലാബെൻ അംബാനിക്കാണ് ഏറ്റവും കൂടുതല് ഓഹരികളുള്ളത്. കമ്പനിയിലെ 0.24% ഓഹരിക്ക് തുല്യമായ 1,57,41,322 ഓഹരികൾ കോകിലബെൻ കൈവശം വച്ചിരിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കോകിലാബെൻ സജീവമായി ഏർപ്പെട്ടില്ലെങ്കിലും, കമ്പനിയുടെ അവിഭാജ്യ ഘടകമാണ് കോകില ബെൻ. മുകേഷ് അംബാനിയുടെ മൂന്ന് മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവർക്ക് റിലയൻസിൽ 0.12% ഓഹരിയാണ് ഉള്ളത്. അതായത് 80,52,021 രൂപയുടെ ഓഹരി.
കോകില ബെൻ വ്യവസായത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അംബാനി കുടുംബത്തിലെ നിർണായക ശക്തി തന്നെയാണ്. മുകേഷ് അംബാനിയുടെ അമ്മയുടെ ആസ്തി ഏകദേശം 18,000 കോടി രൂപയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
1955-ൽ ആണ് ധീരുഭായിയും കോകിലാബെനും വിവാഹിതരായത്, ധീരുഭായ് അംബാനിയുടെയും കോകിലാബെന്നിൻ്റെയും പ്രണയകഥ പ്രശസ്തമാണ്. 2002-ൽ ധീരുഭായിയുടെ മരണം വരെ അവർ ഒരുമിച്ചായിരുന്നു. ഒരു ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തിട്ടും, എളിമയുള്ള ജീവിതം നയിക്കുന്നതിൽ നിന്ന് കോകിലാബെൻ ഒരിക്കലും വ്യതിചലിച്ചില്ല. 80-കളുടെ അവസാനത്തിൽ ധീരുഭായ് അംബാനിക്കൊപ്പം എല്ലാ പ്രതിബദ്ധങ്ങളും നേരീട്ട് അവർ ജീവിച്ചു. മുകേഷ് അംബാനി, അനിൽ അംബാനി, നീന കോത്താരി, ദീപ്തി സൽഗോക്കർ എന്നിവർക്ക് അവർ വഴികാട്ടിയാണെന്നത് നിഷേധിക്കാനാവില്ല.