കേന്ദ്രം ഇടപെട്ടു, നടപടി ഉടനടി; അയോധ്യ രാമക്ഷേത്ര പ്രസാദ വിൽപന നിർത്തി ആമസോൺ

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് അവകാശപ്പെട്ട് 'രഘുപതി നെയ്യ് ലഡൂ,' 'ഖോയ ഖോബി ലഡൂ,' 'നെയ് ബുന്ദി ലഡൂ,' 'പശുവിൻ പാൽ പേഡ' എന്നിവയാണ് ആമസോൺ വിറ്റ ഉൽപ്പന്നങ്ങൾ.

Amazon removes 'Shri Ram Mandir Ayodhya Prasad' sweets amid CCPA inquiry

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെ  തുടർന്ന്  ‘ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ആമസോൺ നീക്കം ചെയ്തു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന ലേബലിൽ ആണ് ആമസോൺ മധുരപലഹാരങ്ങൾ വില്പനയ്ക്ക് വെച്ചത്. 

വില്പന ശ്രദ്ധയിൽപ്പെട്ടതോടെ വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ)  ആമസോണിന് നോട്ടീസ് അയച്ചു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് അവകാശപ്പെട്ട്  'രഘുപതി നെയ്യ് ലഡൂ,' 'ഖോയ ഖോബി ലഡൂ,' 'നെയ് ബുന്ദി ലഡൂ,' 'പശുവിൻ പാൽ പേഡ' എന്നിവയാണ് ആമസോൺ വിറ്റ ഉൽപ്പന്നങ്ങൾ.

അതേസമയം, ചില വിൽപനക്കാർ ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യാൻ തെറ്റായ രീതി പിന്തുടരുന്നുണ്ട്. ഇത് സംബന്ധിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോൾ ഞങ്ങളുടെ നയങ്ങൾ അനുസരിച്ച് അത്തരം വ്യാപാരികൾക്കെതിരെ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുന്നു എന്ന് ആമസോൺ വക്താവ്  പറഞ്ഞു. ആമസോണല്ല, പകരം ഇന്ത്യൻ നിയമവും ആമസോണിന്റെ നയങ്ങൾക്കും അനുസൃതമായി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന  ഒരു മൂന്നാം കക്ഷി മാർക്കറ്റ് പ്ലേസ് ആണ് Amazon.in എന്നും കമ്പനി അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിന്റെ പേരിൽ മധുരപലഹാരങ്ങൾ വിറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നൽകിയ പരാതിയിലാണ് ചീഫ് കമ്മീഷണർ രോഹിത് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള സിസിപിഎ ആമസോൺ സെല്ലർ സർവീസസിനെതിരെ നടപടി ആരംഭിച്ചത്. 

എന്താണ് ഉത്പന്നം എന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്ക് തെറ്റായ വിവരണം നൽകുന്ന ഇത്തരം രീതികൾ ഒഴിവാക്കണം. കൃത്യതയില്ലാത്ത  വിവരണം തെറ്റായ ഉത്പന്നം വണങ്ങാൻ ഇടയാക്കുമെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios