മുൻ സിഎഫ്ഒയിൽ നിന്ന് മുകേഷ് അംബാനി ഇനി ഉപദേശങ്ങൾ സ്വീകരിക്കും; വി ശ്രീകാന്ത് പുതിയ സിഎഫ്ഒ

മുപ്പത് വർഷമായി റിലയൻസിനൊപ്പമുള്ള അലോക് അഗർവാളിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കാൻ മുകേഷ് അംബാനി. റിലയൻസിൽ സുപ്രധാന മാറ്റം 

Alok Agarwal move to the new role as Senior Advisor to mukesh ambani apk

ദില്ലി: മുകേഷ് അംബാനിയുടെ  നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO)  വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023 ജൂൺ 1 മുതലായിരിക്കും വെങ്കടാചാരി ശ്രീകാന്ത് സ്ഥാനമേൽക്കുക. റിലയൻസിന്റെ സിഎഫ്ഒ ആയിരുന്ന  അലോക് അഗർവാളിന്റെ അലോക് അഗർവാളിന്റെ പിൻഗാമിയായാണ് വി ശ്രീകാന്ത് എത്തുന്നത്. 

അതേസമയം, നിലവിലെ സിഎഫ്ഒ ആയ 65 കാരനായ അലോക് അഗർവാൾ  2023 ജൂൺ 1 മുതൽ അദ്ദേഹം സീനിയർ അഡ്വൈസറായി നിയമിതനാകും. 15  വർഷമായി അദ്ദേഹം സിഎഫ്ഒ ആയി ചുമതലയേറ്റിട്ട്. മുപ്പതു വർഷമായി അദ്ദേഹം റിലയൻസിന്റെ ഭാഗമായിട്ട്. 

“അലോക് അഗർവാൾ ഒരു മികച്ച സാമ്പത്തിക പ്രൊഫഷണലാണ്. 2005-ൽ അദ്ദേഹം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായി. കമ്പനിയുടെ വളർച്ചയിൽ അലോക് അഗർവാളിന്റെ അഭിനന്ദനാർഹമാണ്.'' റീലിൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ഹ്യൂമൻ റിസോഴ്‌സ്, നോമിനേഷൻ, റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 2023 മാർച്ച് 24 ന് നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ശ്രീകാന്ത് വെങ്കിട്ടാചാരിയെ സിഎഫ്ഒ ആയി നിയമിച്ചത്. കഴിഞ്ഞ 14 വർഷമായി ശ്രീകാന്ത് റിലയൻസിനൊപ്പമുണ്ട്. 

2022 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ റിലയൻസ് 15,792 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻ വർഷം റിപ്പോർട്ട് ചെയ്ത 18,549 കോടി രൂപയെക്കാൾ 14.8 ശതമാനം കുറവാണ്. ഓയിൽ-റീട്ടെയിൽ-ടെലികോം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം  കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.91 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം ഉയർന്ന് 2.20 ലക്ഷം കോടി രൂപയായി.
 

Latest Videos
Follow Us:
Download App:
  • android
  • ios