യാത്രക്കാരെ ചുറ്റിച്ചാൽ വിമാനകമ്പനി എയറിലാകും; പുതിയ നിയമങ്ങൾ തയ്യാർ

ഒരു ഫ്ലൈറ്റ് വൈകുന്നതിന്റെ ദൈർഘ്യം 2.5 നും 5 മണിക്കൂറിനും ഇടയിലാണെങ്കിൽ,  അത് 3 മണിക്കൂറിൽ കൂടുതലാവുകയും ചെയ്താൽ ഒരു യാത്രക്കാരന് റിഫ്രഷ്മെന്റിന് അർഹതയുണ്ട്.

Airlines Will Compensate For Cancelled Or Delayed Flights Based On New DGCA Rules

വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത.  ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട!  ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി  ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി വരും. മാത്രമല്ല, യാത്രക്കാരന് അധിക നഷ്ടപരിഹാരവും എയർലൈൻ കമ്പനി നൽകണം. വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.  ഇതിനുപുറമെ,   ബദൽ വിമാനത്തിനായി കാത്തിരിക്കുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും നൽകേണ്ടിവരും.  വിമാനക്കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണ സാഹചര്യങ്ങളാൽ ഫ്ലൈറ്റ് റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ, നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരല്ല.

ഒരു വിമാനം 2 മണിക്കൂർ വൈകിയാൽ, യാത്രക്കാർക്ക് സൗജന്യമായി ലഘുഭക്ഷണം നൽകും. ഒരു ഫ്ലൈറ്റ് വൈകുന്നതിന്റെ ദൈർഘ്യം 2.5 നും 5 മണിക്കൂറിനും ഇടയിലാണെങ്കിൽ,  അത് 3 മണിക്കൂറിൽ കൂടുതലാവുകയും ചെയ്താൽ ഒരു യാത്രക്കാരന് റിഫ്രഷ്മെന്റിന് അർഹതയുണ്ട്. 6 മണിക്കൂർ വൈകിയാണ് പുറപ്പെടുന്നതെങ്കിൽ  കുറഞ്ഞത് 24 മണിക്കൂർ നേരത്തെ അറിയിപ്പ് എയർലൈൻ നൽകേണ്ടതുണ്ട്. കൂടാതെ, മറ്റൊരു ഫ്ലൈറ്റോ അല്ലാത്ത പക്ഷം മുഴുവൻ റീഇംബേഴ്‌സ്‌മെന്റോ എയർലൈൻ  നൽകണം.

ഏവിയേഷൻ മന്ത്രാലയത്തിന്റെ ചാർട്ടർ അനുസരിച്ച്, വിമാനം റദ്ദാക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ച മുമ്പോ അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തിന് 24 മണിക്കൂർ മുമ്പോ അറിയുന്ന ഉപഭോക്താക്കൾക്ക് മറ്റൊരു ഫ്ലൈറ്റോ ടിക്കറ്റ് പണം തിരികെ നൽകുകയോ ചെയ്യണം.

Latest Videos
Follow Us:
Download App:
  • android
  • ios